'വിസ്മയയുടെ ഫോൺ ഉപയോഗം വിലക്കി; എഫ്ബി ഡിലീറ്റ് ചെയ്യിച്ചു'; പ്രകോപന കാരണമായി കിരണിന്റെ അഭിഭാഷകൻ കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നുവെന്നും പരീക്ഷ അടുത്ത നേരത്ത് ഫോൺ ഉപയോഗം വിലക്കിയതും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും കിരൺ കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.
കൊച്ചി: കൊല്ലത്തെ വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രതി കിരൺകുമാർ ഒരുവിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി ഭാര്യ വിസ്മയയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിന് തെളിവുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും ഭർത്താവുമായ കൊല്ലം സ്വദേശി കിരൺകുമാർ നൽകിയ ജാമ്യാപേക്ഷ എതിർത്താണ് സർക്കാരിന്റെ വാദം. കേസിൽ കുറ്റപത്രം നൽകിയെന്നത് പ്രതിക്കു ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡി ജി പി) ടി എ ഷാജി വിശദീകരിച്ചു. ജസ്റ്റിസ് എം ആർ അനിത ഹർജി വിധി പറയാൻ മാറ്റി.
advertisement
ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നുവെന്നും പരീക്ഷ അടുത്ത നേരത്ത് ഫോൺ ഉപയോഗം വിലക്കിയതും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും കിരൺ കുമാറിന്റെ അഭിഭാഷകൻ വാദിച്ചു. ഫോൺ വാങ്ങിവെച്ചത് പഠിക്കാൻ വേണ്ടിയാണന്നും പരീക്ഷാ സമയത്തായിരുന്നു ഇതെന്നും പ്രതിഭാഗം പറഞ്ഞു.
advertisement
എന്നാൽ, ജോയിന്റ് ലോക്കറിലാണ് വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്നതെന്ന് പ്രതി പറയുന്നത് ശരിയല്ലെന്നും കിരണിന്റെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നും ഡി ജി പി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറി കോടതിയിൽ ഹാജരാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്ത് ചവിട്ടിയെന്ന് വിസ്മയയുടെ പിതാവ് ഹർജിയിൽ കക്ഷി ചേർന്നു വാദിച്ചു. വാട്സാപ് സന്ദേശങ്ങളുടെ പകർപ്പും ഹാജരാക്കി.
advertisement
കേസിൽ നിന്ന് രക്ഷപ്പെട്ട് ജോലിയിൽ തിരിച്ചു കയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി ഉണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിസ്മയയുടെ ഫോൺ ഉപയോഗം വിലക്കി; എഫ്ബി ഡിലീറ്റ് ചെയ്യിച്ചു'; പ്രകോപന കാരണമായി കിരണിന്റെ അഭിഭാഷകൻ കോടതിയിൽ