വനഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചു; ആറു യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാവോയിസ്റ്റുകളുടെ അടക്കം സ്ഥിരം സഞ്ചാരകേന്ദ്രവും കൂടിയാണ് ഈ പ്രദേശം.
കല്‍പ്പറ്റ; വനഭൂമിയില്‍ അനധികൃമായി പ്രവേശിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. റിപ്പണ്‍ വാളത്തൂരിലെ നിക്ഷിപ്ത വനഭൂമിയിലാണ് ആറു യുവാക്കള്‍ പ്രവേശിച്ചത്. അഫ്സല്‍ റഹ്‌മാന്‍ (23), അമീന്‍ ഷബീര്‍ (23), മേപ്പാടി സ്വദേശി എസ്. ശരണ്‍ദാസ് (22), കടല്‍മാട് പനച്ചിക്കല്‍വീട് ടോം ജോര്‍ജ്ജ് (34), പാലക്കാട് സ്വദേശികളായ തോട്ടപ്പുറത്ത് വീട്ടില്‍ ആദര്‍ശ് (22), ഭരത് (21) എന്നിവരാണ് പിടിയിലായത്.
ആനകളടക്കമുള്ള വന്യജീവികളുടെ സ്ഥിരം വിഹാരകേന്ദ്രമായ സ്ഥലത്ത് അധികൃതരെ അറിയിക്കാതെ ആറംഗ സംഘം എത്തുകയായിരുന്നു. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശമാണ് റിപ്പണ്‍ വാളത്തൂര്‍. അതേസമയം മാവോയിസ്റ്റുകളുടെ അടക്കം സ്ഥിരം സഞ്ചാരകേന്ദ്രവും കൂടിയാണ് ഈ പ്രദേശം.
മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടേക്ക് പ്രവേശിക്കാന്‍ പൊതുജനങ്ങളെ വനംവകുപ്പ് അനുവദിക്കാറില്ല. നിയന്ത്രണങ്ങള്‍ അവഗണിച്ച് യുവാക്കള്‍ എത്തിയതാണ് കേസെടുക്കാനിടയായത്. വനാനന്തര്‍ഭാഗത്തും വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും അനുമതിയില്ലാതെ കടന്നുകയറുന്നത് കുറ്റകൃത്യമായി കണ്ട് നടപടി തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
advertisement
റേഷന്‍കട ലൈസന്‍സ് പോകാതിരിക്കാൻ പഞ്ച് ചെയ്യാന്‍ എത്തി; പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ പിടിയിലായി
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. പോക്‌സോ കേസില്‍ ഒളിവിലായാരുന്ന പ്രതി പിടിയില്‍ വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്. ഒന്നര മാസം ഡല്‍ഹി ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പ്രതി പിടിയിലായത്.
പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന പ്രതി ആഗസ്റ്റിലാണ് അയല്‍വാസിയായ 12 വയസുള്ള കുട്ടിയേ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കുതറി രക്ഷപ്പെട്ട് മുറിയില്‍ കയറി പിതൃസഹോദരിയോട് പറഞ്ഞതുകൊണ്ട് മാത്രമാണ് കൂടുതല്‍ അത്യാഹിതം സംഭവിക്കാതിരുന്നത്.
advertisement
റേഷനിംഗ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടും എന്നതിനാല്‍ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന സ്‌പെഷ്യല്‍ ടീം അടങ്ങുന്ന സംഘം പ്രതിയേ പിടികൂടിയത്. പ്രതിയേ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.
Location :
First Published :
October 05, 2021 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വനഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചു; ആറു യുവാക്കള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്