'ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയിൽ തീർക്കണം.' - വി ടി ബൽറാം

Last Updated:

ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയിൽ തീർക്കണമെന്നും വി ടി ബൽറാം ആവശ്യപ്പെട്ടു.

വി.ടി. ബൽറാം
വി.ടി. ബൽറാം
പാലക്കാട്: പീഡന പരാതി ഒത്തു തീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന ആവശ്യവുമായി യുവ കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാം വിമർശനം ഉന്നയിച്ചത്.
ഈ സംഭവത്തിലെ സർവൈവർക്ക് നീതി ലഭിക്കണമെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഈ സർക്കാരിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്നും വി ടി ബൽറാം ആവശ്യപ്പെട്ടു. ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയിൽ തീർക്കണമെന്നും വി ടി ബൽറാം ആവശ്യപ്പെട്ടു.
വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്,
'സ്ത്രീപീഡന പരാതിയാണെന്ന കാര്യം അറിയാതെയാണ് താൻ ഫോൺ വിളിച്ചതെന്ന് പറയുന്നതിലൂടെ മന്ത്രി ശശീന്ദ്രൻ ആവർത്തിച്ച് നുണ പറയുകയാണ്. മന്ത്രിയുടെ ഫോൺ സംഭാഷണത്തിൽ ഇക്കാര്യം താനറിഞ്ഞിട്ടുണ്ടെന്ന് ഒന്നിലേറെ തവണ അദ്ദേഹം തന്നെ എടുത്തു പറയുന്നുണ്ട്.
advertisement
തനിക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ച് യുവതി പോലീസിൽ പരാതി കൊടുത്തിട്ടും എസ്പിയെ വരെ നിരന്തരം സമീപിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ല എന്നത് ഇക്കാര്യത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. ആ സമ്മർദ്ദത്തിന്റെ തുടർച്ചയാണ് മന്ത്രിയുടെ വാക്കുകളിൽ കേൾക്കാവുന്ന ഭീഷണി സ്വരവും. മന്ത്രി ശശീന്ദ്രന്റേത് സത്യപ്രതിജ്ഞാലംഘനം മാത്രമല്ല, ഒരു കുറ്റകൃത്യത്തെ പിന്തുണക്കുന്നതും നിയമവാഴ്ചയെ അട്ടിമറിക്കുന്നതുമായ ഗുരുതരമായ പ്രശ്നമാണ്.
ശശീന്ദ്രനെ എത്രയും വേഗം മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ ഗുരുതരമായ പ്രശ്നം മുഖ്യമന്ത്രി #നല്ല_നിലയിൽ_തീർക്കണം.
advertisement
ഈ സംഭവത്തിലെ സർവൈവർക്ക് നീതി ലഭിക്കണം. കേരളത്തിലെ സ്ത്രീകൾക്ക് ഈ സർക്കാരിലെ വേട്ടക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കണം.'
പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. എന്‍സിപി സംസ്ഥാന നേതാവിനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. അതേസമയം പാർട്ടിയിലെ പ്രശ്നം എന്ന നിലയിലാണ് നല്ല രീതിയിൽ തീർക്കണമെന്ന് പറഞ്ഞതെന്നും പരാതി ഒത്തുതീർപ്പാക്കണമെന്നല്ല പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
advertisement
യുവതിയെ കടന്നു പിടിച്ച എന്‍സിപി നേതാവിന് എതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയർന്നത്. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രശ്‌നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയത്തു മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍, പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഈ പ്രശ്നം മുഖ്യമന്ത്രി നല്ല നിലയിൽ തീർക്കണം.' - വി ടി ബൽറാം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement