ജലനിരപ്പ് ഉയരുന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി
Last Updated:
മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി.
കോതമംഗലം: ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. 30. 60 മീറ്ററാണ് നിലവിലെ ജല നിരപ്പ്.
മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നു. എന്നാല്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 മീറ്ററാണ് ആണ് ഡാമിന്റെ സംഭരണ ശേഷി.
മലങ്കര ഡാമിന്റെ 6 ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. ജലനിരപ്പ് ഉയരുന്നതിനാൽ 6 ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെ.മീ വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2019 12:24 PM IST


