കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളവും ചെളിയും കയറി രണ്ട് ദിവസം ജലവിതരണം മുടങ്ങും

Last Updated:

പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയത്

News18
News18
കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വൻ നാശനഷ്ടം. ഫ്‌ലോറിക്കൻ റോഡിലാണ് ഇന്ന് പുലർച്ചെ പൈപ്പ് പൊട്ടിയത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സംഭവത്തിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയത്.
പുലർച്ചെ ശബ്ദം കേട്ടാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്. ഇരച്ചെത്തിയ വെള്ളം വീടുകളുടെ മുറ്റത്തും അകത്തേക്കും കയറിയ നിലയിലാണ്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, പൈപ്പ് പൊട്ടിയത് പരിഹരിക്കുന്നതിന് സമയം എടുക്കുമെന്നതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. പ്രദേശത്ത് ഇത്തരം പൈപ്പ് പൊട്ടലുകൾ സ്ഥിരമായി സംഭവിക്കാറുണ്ടെന്നും അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു. പൈപ്പ് നന്നാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി വീടുകളില്‍ വെള്ളവും ചെളിയും കയറി രണ്ട് ദിവസം ജലവിതരണം മുടങ്ങും
Next Article
advertisement
Weekly Love Horoscope Nov 17 to 23 | പ്രണയബന്ധം ശക്തമാക്കുന്നതിന് അവസരം ലഭിക്കും; പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
പ്രണയബന്ധം ശക്തമാക്കുന്നതിന് അവസരം ലഭിക്കും; പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാർക്ക് പ്രണയബന്ധം ശക്തമാക്കാൻ അവസരങ്ങൾ ലഭിക്കും

  • ഇടവം രാശിക്കാർക്ക് കാമുകനെ വിശ്വസിക്കേണ്ടതുണ്ടെന്ന് പറയുന്നു

  • മിഥുനം രാശിക്കാർക്ക് പ്രണയബന്ധം കാരണം പരിപാടി മാറ്റിവെക്കേണ്ടി വരും

View All
advertisement