വയനാട് ദുരന്തം: മുസ്‌ലിം ലീഗ് പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായ 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും

Last Updated:

സർക്കാർ ലിസ്റ്റിൽ നിന്നാണ് അർഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്

News18
News18
വയനാട് പുനരധിവാസത്തിനായ മുസ്ലിം ലീഗിന്റെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച്ച. ഈ മാസം 9ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം നടത്തും. ഏപ്രിൽ 9 ബുധനാഴ്ച വൈകീട്ട് മൂന്നിന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്.
105 കുടുംബങ്ങൾക്ക് 8 സെന്റിൽ 1000 സ്ക്വയർ ഫീറ്റ് വീതം വീടുകൾ മുസ്ലിം ലീഗ് നിർമിച്ചു നൽകും. 105 വീടുകളുടെ സമുച്ചയം നിർമിക്കുന്നത് ലീഗാണെന്ന് പി.എം.എ സലാം പറഞ്ഞു.
പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. സർക്കാർ ലിസ്റ്റിൽ നിന്നാണ് അർഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. അതേസമയം സർക്കാർ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 8 മാസത്തിനുള്ളിൽ വീട് പൂർത്തിയാക്കാനാകും എന്ന് കരുതുന്നുവെന്നും പി.എം.എ സലാം പ്രതികരിച്ചു.
advertisement
ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ദുരന്തം: മുസ്‌ലിം ലീഗ് പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായ 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും
Next Article
advertisement
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
വയലാര്‍ സാഹിത്യപുരസ്‌കാരം ഇ.സന്തോഷ് കുമാറിന്; തപോമയിയുടെ അച്ഛൻ
  • 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന് 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് ലഭിച്ചു.

  • പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

  • ഇ. സന്തോഷ് കുമാറിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

View All
advertisement