'വയനാട് തുരങ്കപാത മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും'; മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി

News18
News18
വയനാട് തുരങ്കപാത മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല എതിർപ്പുകളും മറികടന്നാണ് പദ്ധതി സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ഗെയിൽ, എൻഎച്ച് തുടങ്ങിയ പദ്ധതികൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മലയോര ഹൈവേ, ജലപാത തുടങ്ങിയവ നിർമ്മാണ ഘട്ടത്തിലാണെന്നും ദീർഘ കാലമായി മുടങ്ങികിടക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
60 മാസംകൊണ്ട് തുരങ്കപാത പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുരങ്ക പാതയാഥാർത്ഥ്യമാകുന്നതോടെ ടൂറിസം, കാ ർഷിക, വ്യാപാര മേഖലകളിലും വൻ കുതിച്ചു ചാട്ടത്തിനും വഴിയൊരുങ്ങും.താമരശേരി ചുരത്തിലെ ഹെയർപിൻ വളവുകളിൽ കയറാതെ വയനാട്ടിൽ എളുപ്പം എത്താവുന്നതാവും തുരങ്കപാതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
നാലുവരിയായി 2,134 കോടി രൂപ ചെലവിൽ ഇരട്ട തുരങ്കങ്ങളായാണ് നിർമാണം. കിഫ്ബി വഴിയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റ്റിലേഷൻ, അഗ്‌നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ തുരങ്കപാതയിലുണ്ടാകും.
ഞായറാഴ്‌ച വൈകുന്നേരം നാലിന് ആനക്കാംപൊയിൽ സെന്റ്മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽലായിരുന്നു ഉദ്ഘാടനചടങ്ങ് നടന്നത്. മന്ത്രിമാരായ പി.എ.മു ഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, ഒ.ആർ.കേളു, എ.കെ.ശശീന്ദ്ര ൻ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വയനാട് തുരങ്കപാത മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും'; മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement