കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack)ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCC.പോലീസ് തലപ്പത്തെ അഴിച്ചു പണി സിനിമയിലെ ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശജനകമാണെന്ന് വുമൺ ഇൻ സിനിമ കളക്ടീവ് തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെ വ്യക്തമാക്കി.
അന്വേഷണം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന അവസരത്തിൽ എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ WCC പറയുന്നു.
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #Avalkkoppam
Also Read-'തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ'?; സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രം: കെ. മുരളീധരൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. നടപടിയെ വിമർശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയിരുന്നു . പ്രമാദമായ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിൽ കൈമാറുന്നത് കേസിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കുമെന്ന എന്ന പൊതു വിമർശനവും ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.