advertisement

കൊച്ചിയിൽ വ്യാജ ട്രേഡിങ് ആപ്പിലൂടെ മൂന്ന് കോടി നഷ്ടമായി; റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Last Updated:

ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്

News18
News18
തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിനിരയായി കോടികൾ നഷ്ടപ്പെട്ട റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എരൂരിലെ മകളുടെ വീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്. കേവലം മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു തട്ടിപ്പ് സംഘം ഇത്രയും വലിയ തുക കൈക്കലാക്കിയത്. നിക്ഷേപിച്ച തുക തിരികെ നൽകാതെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരികെ ലഭിക്കാത്തതിലും വലിയൊരു തുക നഷ്ടപ്പെട്ടതിലും അദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നു.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ തൽപ്പരനായിരുന്ന അദ്ദേഹം മറ്റു പല ഓൺലൈൻ ഇടപാടുകളും നടത്തിയിരുന്നു. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ സുകന്യ, സുജിത്ത്. മരുമകൻ ശ്രീനാഥ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വ്യാജ ട്രേഡിങ് ആപ്പിലൂടെ മൂന്ന് കോടി നഷ്ടമായി; റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement