പൂട്ടാൻ പോകാൻ വിമോചന സമരക്കാർ പറഞ്ഞ ആ ചാത്തനെ നിങ്ങൾക്കറിയാമോ ?

Last Updated:

1957 ൽ ചാലക്കുടി സംവരണ മണ്ഡലത്തിൽ നിന്നും അംഗമായി ഇ.എം.എസ്. മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണം, ഹരിജന ക്ഷേമ ക്ഷേമവകുപ്പുകളുടെ ചുമതല വഹിച്ചു

"തമ്പ്രാനെന്ന് വിളിപ്പിക്കും
പാളേ കഞ്ഞി കുടിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ."
ആദ്യത്തെ കമ്യുണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചന സമരത്തിൽ മുഴങ്ങിക്കേട്ട ജാതി വെറി നിറഞ്ഞ ഒരു മുദ്രാവാക്യമാണിത്. അതിൽ ആക്ഷേപിക്കപ്പെട്ട ചാത്തൻ അന്നത്തെ തദ്ദേശസ്വയം ഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി പികെ ചാത്തൻ മാസ്റ്ററായിരുന്നു.
സ്വന്തം ചരിത്രം രേഖപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവായിരുന്നു ചാത്തൻ മാസ്റ്റർ. അതുകൊണ്ട് മാസ്റ്റർ നടത്തിയ സമരങ്ങളും തന്റെ വർഗത്തിനു വേണ്ടി ചെയ്ത സേവനങ്ങളും ഇന്ന് ഏറെക്കുറെ അജ്ഞാതമായി.
advertisement
പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1954ൽ അംഗമായി തിരുകൊച്ചി നിയമസഭയിലെത്തി. 1957 ൽ ചാലക്കുടി സംവരണ മണ്ഡലത്തിൽ നിന്നും അംഗമായി ഇ.എം.എസ്. മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണം, ഹരിജനക്ഷേമ വകുപ്പുകളുടെ ചുമതല വഹിച്ചു. 1970 മുതൽ 1979 വരെ രണ്ടു നിയമസഭകളിൽ കിളിമാനൂർ നിന്നും അംഗമായിരുന്നു.
1948 ജൂണിൽ സമസ്തകൊച്ചി പുലയർ മഹാസഭയുടെ വാർഷിക സമ്മേളനത്തിന് സംഭാവന പിരിക്കാൻ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തുള്ള കുട്ടൻകുളം റോഡിലിറങ്ങി പിരിവ് നടത്തിയ സ്ത്രീകളെ ഗുണ്ടകൾ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ജൂൺ 24ന് സർക്കാരിന്റെ നിരോധാജ്ഞ ഉത്തരവ് ലംഘിച്ച് പ്രതിഷേധയോഗം നടത്തിയതിന് ചാത്തൻ മാസ്റ്ററെ ക്രൂരമായി മർദ്ദിച്ച പോലീസ് ജയിലിലടച്ചു.
advertisement
തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് മാടായിക്കോണത്ത് പയ്യപ്പിള്ളി കാവലന്റെയും ചക്കിയുടേയും മകനായി 1920 ആഗസ്റ്റ് 10 ന് ജനിച്ച ചാത്തൻ കോളേജ് വിദ്യാഭ്യാസത്തോടൊപ്പം പൊതുപ്രവർത്തനവും നടത്തിയതിനാൽ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കൂടൽ മാണിക്യം ക്ഷേത്രം ഹരിജനങ്ങൾക്ക് തുറന്നു കിട്ടുന്നതിനുള്ള സമരം, പാലിയം സമരം, കൂടംകുളം സഞ്ചാര സ്വാതന്ത്ര്യസമരം എന്നിവയിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1948 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന മാസ്റ്റർ തിരു കൊച്ചി പുലയർ മഹാസഭയോടൊപ്പം പാർട്ടി പ്രവർത്തനത്തിലും സജീവമായി.
advertisement
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
1968 ൽ മറ്റു സമുദായ നേതാക്കളോടൊപ്പം തിരുവനന്തപുരം വൃന്ദാവനം സ്കൂളിൽ ചേർന്ന യോഗത്തിൽ പുലയർ മഹാസഭയ്ക്ക് രൂപം നൽകി. പിന്നീട് അതിന്റെ പ്രസിഡന്റായി. പട്ടികജാതി പട്ടിക വർഗ ക്ഷേമ സമിതിയുടെ ചെയർമാനും കേരള ഖാദി വില്ലേജ് ഇന്ഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനും ആയിരുന്നു. 1988 ഏപ്രിൽ 22 നാണ് അദ്ദേഹം അന്തരിച്ചത്.
advertisement
ഭാര്യ കാളി സെയിൽസ് ടാക്സ് അസിസ്റ്റൻറ് കമ്മീഷണറായി സർവീസിൽ നിന്നും വിരമിച്ചു. ദമ്പതികൾക്ക് നാല് മക്കൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂട്ടാൻ പോകാൻ വിമോചന സമരക്കാർ പറഞ്ഞ ആ ചാത്തനെ നിങ്ങൾക്കറിയാമോ ?
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement