ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ കഴുത്തറുത്ത് ‌ജീവനൊടുക്കി

Last Updated:

കഴിഞ്ഞ വിഷുവിന് ആയിരുന്നു മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൽസൻ ജീവനൊടുക്കാൻ ശ്രമിച്ചത്

ജിൽസൻ
ജിൽസൻ
കണ്ണൂർ: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവിൽ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുമ്പാണ് ഇയാളെ മാനന്തവാടി സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ഇതിനുമുൻപ് രണ്ട് തവണ ഇയാൾ ജവനൊടുക്കാൻ ശ്രമിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. തുടർച്ചയായി കൗൺസിലിങ് കൊടുത്തുവരികയായിരുന്നു. മികച്ച ചിത്രകാരനായിരുന്ന ജിൽസന്റെ ചിത്രപ്രദശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും ജയിൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ വിഷുവിന് ആയിരുന്നു മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൽസൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ജല അതോറിറ്റിയിൽ പടിഞ്ഞാറത്തറയിലെ പ്ലമിങ് ജീവനക്കാരനായിരുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: The accused in the wife murder case, Jilson (43), a native of Kenichira, Wayanad, died by suicide in Kannur Central Jail. The incident occurred around 5:30 AM today, where he slit his throat. He used a small, sharp weapon to cut his throat. Jail authorities reported that he then squeezed the blood out of the wound with his hand. Although he was immediately rushed to the hospital, his life could not be saved.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലിൽ കഴുത്തറുത്ത് ‌ജീവനൊടുക്കി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement