പാലക്കാട് നായ കുറുകെ ചാടി സ്കൂട്ടറിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൃശൂരിൽ ചികിത്സയിലായിരുന്നു
കൊടുവായൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു (38) വാണ് മരിച്ചത്. ബുധനാഴ്ച ജോലിക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൃശൂരിൽ ചികിത്സയിലായിരുന്നു.
കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം ജോലിക്ക് പോകുകയായിരുന്നു ബിന്ദു. കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.
Also Read- കോഴിക്കോട് തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് മാഹാളികുടം വാതകശ്മശാനത്തിലാണ് സംസ്കാരം.
advertisement
ഭർത്താവ്: രാമചന്ദ്രൻ. അമ്മ: രുക്‌മിണി. അച്ഛൻ: വെമ്പല്ലൂർ കൊലവൻപാറയിൽ പരേതനായ മുത്തു. സഹോദരങ്ങൾ: വിനോദ് കുമാർ, കുമാരി, പ്രേമ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
July 30, 2023 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് നായ കുറുകെ ചാടി സ്കൂട്ടറിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു