ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
വളവു തിരിയവെ ബസിന്റെ ഡോര്‍ തുറന്നുപോകുകയും സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് അപകടമുണ്ടായത്.
ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്വർണ്ണമ്മ. എന്നാൽ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്ക് വീണു. തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഡോറിന്‍റെ ലോക്കിനും ചില പ്രശ്നങ്ങളുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ബസിൽ കയറിയശേഷം ഡോറിന് സമീപത്ത് നിന്ന് മാറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. സ്വർണ്ണമ്മ കയറിയ സ്ഥലത്ത് നിന്നും 100 മീറ്റര്‍ ദൂരം മാത്രം ബസ് മുന്നോട്ട് നീങ്ങിയ സമയത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സ്വർണ്ണമ്മയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
November 26, 2024 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു