advertisement

കോഴിക്ക് തീറ്റ കൊടുക്കാൻ പോയപ്പോള്‍ പാമ്പു കടിച്ചു;പുരസ്കാരം വാങ്ങാൻ കാത്തുനില്‍ക്കാതെ ജെസ്ന യാത്രയായി

Last Updated:

ഈ വർഷത്തെ കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും മികച്ച വനിതാകർഷകയ്ക്കുള്ള അവാർഡാണ് ജെസ്നയ്ക്ക് ലഭിച്ചത്

News18
News18
തൃശൂർ: മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുവാൻ കാത്തുനിൽക്കാതെ ജെസ്ന യാത്രയായി. കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ജെസ്ന ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ജെസ്നയ്ക്കായിരിന്നു ഈ വർഷത്തെ കൊടുങ്ങല്ലൂർ നഗരസഭയിലെ ഏറ്റവും നല്ല വനിതാകർഷകയ്ക്കുള്ള അവാർഡ്.
ഒരാഴ്ച മുമ്പാണ് ജെസ്നയുടെ കൃഷിയിടം സന്ദർശിച്ച കൃഷിവകുപ്പുദ്യോഗസ്ഥർ നഗരസഭയിലെ ഏറ്റവും നല്ല വനിതാകർഷകയ്ക്കുള്ള അവാർഡിനായി യുവതിയെ തിരഞ്ഞെടുത്തത്. 17-ന് ടൗൺ ഹാളിൽ നടക്കുന്ന കർഷകദിനാചരണച്ചടങ്ങിൽവെച്ച് അവാർഡ് നൽകാനും നഗരസഭയും കൃഷിഭവനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വിധി വില്ലനായി. പ്രാർത്ഥനകളും കാത്തിരിപ്പുകളും വിഫലമാക്കികൊണ്ട് ജെസ്‌ന വിടവാങ്ങി.
കഴിഞ്ഞ പത്താം തീയതിയാണ് ജെസ്നയ്ക്ക് വീട്ടുമുറ്റത്ത്‌ വളർത്തുകോഴികൾക്ക് തീറ്റ നൽകുന്നതിനിടെ പാമ്പുകടിയേൽക്കുന്നത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയാണ് ജെസ്‌ന. ചെറുപ്പം മുതലേ കൃഷിയിൽ താല്പര്യമുള്ള യുവതി വീടിന്റെ ചുറ്റുപാടും വിവിധ പച്ചക്കറി കൃഷികൾ ചെയ്തിരുന്നു. കൂടാതെ ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷിയും ചെയ്തിരുന്നു. ഇതിൽനിന്നെല്ലാം സമയം കണ്ടെത്തി ഭർത്താവ് നിയാസിന്റെ ബിസിനസിൽ സഹായിക്കാൻ വടക്കേനടയിലെ കച്ചവടസ്ഥാപനത്തിലും യുവതി ഓടിയെത്താറുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്ക് തീറ്റ കൊടുക്കാൻ പോയപ്പോള്‍ പാമ്പു കടിച്ചു;പുരസ്കാരം വാങ്ങാൻ കാത്തുനില്‍ക്കാതെ ജെസ്ന യാത്രയായി
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement