പൊലീസ് ഉദ്യോഗസ്ഥ പോലീസിനും കോടതിയ്ക്കുമെതിരേയുളള പോപ്പുലർ ഫ്രണ്ട് FB പോസ്റ്റ്‌ ഷെയർ ചെയ്തു

Last Updated:

രണ്ടാഴ്ചയായിട്ടും നടപടിയെടുക്കാത്തതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ന്യൂസ് 18 നോട് പറഞ്ഞു

Ramla_Ismayil
Ramla_Ismayil
കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എഎസ്ഐ ഷെയർ ചെയ്തത് വിവാദത്തിൽ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകി കൊണ്ടുള്ള  നിലപാട് വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായിൽ ഷെയർ ചെയ്തത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ജൂലൈ അഞ്ചിന്  ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു എങ്കിലും ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ് ഷെയർ ചെയ്തു.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ  എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.
advertisement
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ന്യൂസ് 18 നോട് പറഞ്ഞു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ് എന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറയുന്നത്. വിഷയം തന്റെ മുന്നിൽ എത്തിയിട്ടില്ല എന്നാണ് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
advertisement
സംഭവത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന്  സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി. പൊലീസിൽ വിശദമായ അന്വേഷണം നടന്നുവരുന്നു എന്നും  ഡിവൈഎസ്പി പറഞ്ഞു. പോലീസിനെതിരെ വിമർശനം ഉന്നയിച്ചു നടത്തിയ പോസ്റ്റ് ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ ഷെയർ ചെയ്തു എന്നത് പ്രാഥമികമായ അച്ചടക്ക ലംഘനമായി  കണക്കാക്കുന്നു. ഇതുകൂടാതെ സമീപകാലത്ത് പോപ്പുലർ ഫ്രണ്ടിന് പോലീസിലുള്ള ബന്ധം ഏറെ വിവാദമായിരുന്നു.
advertisement
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന്  തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ  നടപടി വന്നിരുന്നു. പോലീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത നടപടിയാണ് അന്ന് സ്വീകരിച്ചത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ്  കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐയും ഈരാറ്റുപേട്ട സ്വദേശിനിയുമായ റംല ഇസ്മയിൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തത് എന്നതാണ് ശ്രദ്ധേയം. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധം അടക്കം നടത്താനാണ് തീരുമാനമെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ നിന്നും റംല പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് ഉദ്യോഗസ്ഥ പോലീസിനും കോടതിയ്ക്കുമെതിരേയുളള പോപ്പുലർ ഫ്രണ്ട് FB പോസ്റ്റ്‌ ഷെയർ ചെയ്തു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement