മൂന്നാർ: തീവ്രവാദ സംഘടനകൾക്ക് (extremist organisations) പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽനിന്ന് രഹസ്യവിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ചോർത്തി നൽകിയതായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി ആർ കറുപ്പുസ്വാമി ഉത്തരവിട്ടു. മൂന്നാർ ഡിവൈ എസ് പി കെ ആർ മനോജിനോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
Related News- SDPI | പോലീസിന്റെ ഔദ്യോഗിക വിവരം SDPIക്ക് ചോർത്തിയ പൊലീസുകാരനെ പിരിച്ചുവിട്ടു
സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി ഡിവൈ എസ് പി പറഞ്ഞു. മൂന്നാർ സ്റ്റേഷനിലെ മൂന്നുപേർക്കെതിരേയാണ് അന്വേഷണം. സ്റ്റേഷനിലെ പ്രധാന രേഖകൾ കൈകാര്യംചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റർ വിഭാഗത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ വിവരങ്ങൾ മതതീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. മറ്റു രണ്ട് ഉദ്യോഗസ്ഥർക്ക് ഈ സംഭവുമായി ബന്ധമുള്ളതായാണ് വിവരം.
കമ്പ്യൂട്ടറിൽനിന്ന് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തിയ വിവരം സംബന്ധിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ ആഴ്ചകൾക്ക് മുമ്പ് അന്വേഷണം തുടങ്ങിയിരുന്നു. ഇതോടെ മൂന്നുപേരും സ്റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഇവർ ശ്രമങ്ങൾ നടത്തിയതായും ആരോപണമുണ്ട്. എന്തുതരത്തിലുള്ള വിവരങ്ങളാണ് ചേർത്തിയതെന്നുള്ളത് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കണ്ടെത്താൻ കഴിയൂ.
ആറുമാസം മുമ്പ് സമാനരീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ സംഭവത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുൻപ് അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാർക്കോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോർട്ട് നൽകിയത്.
English Summary: Idukki SP R Karuppasamy on Tuesday directed the Munnar DSP to conduct a probe into the report that some police personnel attached to Munnar police station have allegedly leaked out certain details from the computer used in the station to extremist organisations.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kerala police, Munnar, Religious extremist organisation