രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകും; തെളിവുകള്‍ കൈമാറും
- Published by:Rajesh V
- news18-malayalam
Last Updated:
രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതി പരാതി നൽകും. മുഖ്യമന്ത്രിക്ക് ഉടൻ പരാതി നല്‍കുമെന്നാണ് വിവരം. തെളിവുകളടക്കം മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
യുവതിയെ ആദ്യം ഗർഭിണിയാകാനും പിന്നീട് ഗർഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശബ്ദ സംഭാഷണം ഇന്ന് പുറത്തുവന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സാപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിർബന്ധിക്കുന്നു. ലൈംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ സജീവമാകുന്നതിനിടെയാണ് വീണ്ടും ശബ്ദ സംഭാഷണവും വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നത്.
advertisement
ഇതും വായിക്കുക: 'ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിൽ'; നിർണായക ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്ത്
എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന മൊമന്റില്‍ എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല. 'തന്റെ പ്ലാന്‍ ആയിരുന്നല്ലോ. ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ', എന്നാണ് യുവതി ചോദിക്കുന്നത്. നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.
advertisement
Summary: The woman is set to file a complaint against Rahul Mamkootathil MLA regarding the sexual allegation. The information is that the complaint will be submitted to the Chief Minister immediately. The woman has decided to hand over the evidence, including the sound recordings (audio conversations), to the Chief Minister. This move comes as the threats and harassment from Rahul's side have continued even after the audio conversations were out.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 24, 2025 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകും; തെളിവുകള്‍ കൈമാറും


