HOME /NEWS /Kerala / നാലുമാസത്തെ 70,258 രൂപയുടെ വാട്ടർബിൽ മന്ത്രി ഇടപെട്ടപ്പോൾ 197 രൂപയായി

നാലുമാസത്തെ 70,258 രൂപയുടെ വാട്ടർബിൽ മന്ത്രി ഇടപെട്ടപ്പോൾ 197 രൂപയായി

മേതിൽ രാധാകൃഷ്ണൻ

മേതിൽ രാധാകൃഷ്ണൻ

കഴിഞ്ഞ ഏപ്രിൽ മാസം 48 രൂപ ബിൽ വന്ന സ്ഥാനത്താണ് ഇക്കുറി 70,258 രൂപ വന്നത്.

 • Share this:

  തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് വാട്ടർ ബില്ലായി വന്നത് 70,258 രൂപ. നാല് മാസത്തെ ജലഉപഭോഗത്തിനാണ് ജല അതോറിറ്റിയിൽ നിന്നും ഭീമൻ ബില്ല് വന്നത്. തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് മേതിൽ രാധാകൃഷ്ണൻ വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം 48 രൂപ ബിൽ വന്ന സ്ഥാനത്താണ് ഇക്കുറി 70,258 വന്നത്.

  മേയ്, ജൂൺ മാസങ്ങളിൽ റീഡിങ് നടത്തിയിരുന്നില്ല. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലെ ബില്ലാണു കഴിഞ്ഞ ദിവസം എഴുത്തുകാരന് ലഭിച്ചത്. കുടിശിക ഇനത്തിൽ 51,656 രൂപയും വാട്ടർ ചാർജായി 18,592 രൂപയും ഉൾപ്പെടെ ആകെ 70,258 രൂപ എന്നായിരുന്നു ബിൽ.

  ശനിയാഴ്ച‍യ്ക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കണക്‌ഷൻ വിഛേ‍ദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. അതോടെ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി. പരാതിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് വീണ്ടും റീഡിങ് എടുക്കാൻ നിർദേശം നൽകി. അപാകത കണ്ടെത്തിയതോടെ ബിൽ തുക 197 രൂപയായി കുറഞ്ഞു.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  മറ്റൊരു ഉപഭോക്താവിന്റെ റീഡി‍ങാണ് മേതി‍ലിന്റെ ബില്ലിൽ തെറ്റായി രേഖപ്പെടുത്തിയതെന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം.

  Also Read-ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കീഴടങ്ങി

  നിരവധി പരാതികളാണ് ഇത്തരത്തിൽ ഉയരുന്നതെന്ന് ആക്ഷേപമുണ്ട്. നേരത്തേ, 2 മാസത്തിലൊരിക്കൽ മീറ്റർ റീഡർ‍മാർ വീടുകളിലെത്തി സ്പോട് ബിൽ നൽകുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ റീഡിങ് എടുത്ത ശേഷം ഓഫിസിലെത്തി റീഡിങ് റജിസ്റ്ററിലും കംപ്യൂട്ടറിലും രേഖപ്പെടുത്തിയ ശേഷം എസ്എംഎസായി ഉപഭോക്താക്കൾക്കു ബിൽ നൽകുകയാണ്. ഇതോടെയാണ് പരാതികൾ വ്യാപകമായത്.

  'ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ': സക്കറിയ

  ലൗജിഹാദ് വിഷയത്തിൽ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ.  ലൗ ജിഹാദിൽ മുസ്ലിങ്ങളും ഈഴവരും മാത്രമല്ല നായന്മാരുമുണ്ടെന്ന് സക്കറിയ ഫേസ്ബുക്കിൽ കുറിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ സന്ദർഭവും സംഭാഷണവും ഉദ്ധരിച്ചായിരുന്നു സക്കറിയയുടെ കുറിപ്പ്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട്

  ബഹുമാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതൻ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെൺകുട്ടികളെ ചോർത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഡാലോചനയുടെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പള്ളി നടേശന് കൂടുതൽ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.

  എന്നാൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാൻ ഇന്നലെ കണ്ടെത്തി. ഓർമ്മകൾ പുതുക്കാൻ വേണ്ടി ഇന്നലെ ബഷീറിന്റെ 'പ്രേമലേഖനം" വായിക്കുകയായിരുന്നു. അപ്പൊളിതാ ആ നഗ്നസത്യം പുസ്തകത്തിന്റെ ഒന്നാം താളിൽനിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീർ എന്ന 'വിനീത ചരിത്രകാരൻ' 1943 -ൽ തന്നെ ഈ വാസ്തവം വെളിപ്പെ ടുത്തിയിരിക്കുകയാ ണ്‌. (നായന്മാർ അദ്ദേഹത്തോട് പൊറുക്കട്ടെ! അദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറുക്കട്ടെ.)

  "പ്രേമലേഖന" ത്തിന്റെ ഒന്നാം പേജിൽ വായിക്കൂ :

  " പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

  ഞാനാണെങ്കിൽ --- എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്. സാറാമ്മയോ?

  ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർഥിച്ചുകൊണ്ട്,

  സാറാമ്മയുടെ

  കേശവൻ നായർ.'

  ചുരുക്കി പറഞ്ഞാൽ നായന്മാർ ക്രിസ്ത്യാനികൾക്കെതീരെ ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭൻ എന്ന നല്ല മനുഷ്യൻ കേശവൻ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചിട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാർ! മടി പിടിച്ചു ഇരുന്നാൽ പോരാ!

  ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. കഷ്ടം!

  എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവൻ നായർക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളിൽ ഉമ്മ വച്ചിട്ട് പറയുകയാണ്! "ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു --- പ്രേമലേഖനം." (രൂപയുടെ കാര്യം നിങ്ങൾ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പൻ അധ്വാനിച്ചുണ്ടാക്കിയ പൈസയും നായർ കൊണ്ടുപോയി ! ഭയങ്കരം!)

  കഴിഞ്ഞില്ല.

  ആ നായർ-പ്രേമലേഖനം അവൾ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാൽ ബിഷപ്പുമാർ ചെവി പൊത്തിക്കൊണ്ടു ഓടും.

  "അവൾ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയർപ്പിൽ കുളിച്ച പുരാതനമായ കടലാസ് എടുത്തു ..."

  ഇതിൽ കൂടുതൽ പറയാൻ എനിക്ക് ശക്തിയില്ല.

  ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ.

  വാസ്തവത്തിൽ കേരളം ഇനി നിങ്ങൾ തന്നെ ഭരിച്ചാൽ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ.

  First published:

  Tags: Kerala water authority