'എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്'; പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്. ഈ ലിസ്റ്റ് റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്. ഈ ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് അനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്'- കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2020 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്'; പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു