ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്: പി.എസ്.സിയെ അപമാനിക്കരുത്; ശരിക്കും 'പണികിട്ടും'

Last Updated:

പി.എസ്.സിയുടെ നടപടിക്കെതിരെ യുവജന സംഘടനകള്‍ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്

തിരുവനന്തപുരം: പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാർഥികളെ വിലക്കാനുള്ള നീക്കത്തിൽ ഉറച്ച് പി.എസ്.സി. സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വർഷത്തേക്ക് പരീക്ഷയിൽ നിന്ന് വിലക്കിയത്.
കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാർഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചതാണ് പി.എസ്.സിയെ പ്രകോപിപ്പിച്ചത്. പി.എസ്.സിയുടെ നടപടിക്കെതിരെ യുവജന സംഘടനകള്‍ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
എന്നാൽ പി.എസ്.സി നടപടി ചട്ടപ്രകാരമാണെന്നാണ് അധികൃതരുടെ വിശദീകരണം. കാസർഗോഡ് ജില്ലയിലെ 38 ഒഴിവുകൾ നികത്തുന്നത് സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് അറിഞ്ഞിട്ടും പി.എസ്.സിക്കെതിരെ ഉദ്യോഗാർഥികൾ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് പി.എസ്.സിയുടെ വാദം. ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ പി.എസ്.സി ഇന്‍റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി.
advertisement
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പി.എസ്.സിയുടെ വിശദീകരണം. കോഴിക്കോട് സ്വദേശി എം.ജെ.ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിൻ ഡി.ദാസ് എന്നിവർക്കാണ് മൂന്നു വർഷത്തേക്ക് പരിക്ഷാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉദ്യോഗാർഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്: പി.എസ്.സിയെ അപമാനിക്കരുത്; ശരിക്കും 'പണികിട്ടും'
Next Article
advertisement
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍; നടപടി സാമ്പത്തിക തട്ടിപ്പ് കേസില്‍
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍; നടപടി സാമ്പത്തിക തട്ടിപ്പ് കേസില്‍
  • കൗണ്‍സിലര്‍ നുജുമുദീന്‍ ആലുംമൂട്ടില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം അറസ്റ്റില്‍.

  • വ്യാപാരി-വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ 6.18 കോടി രൂപയുടെ തട്ടിപ്പ് ആരോപണം.

  • നൂറനാട് പോലീസ് സ്റ്റേഷനില്‍ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ പ്രത്യേക സംഘം രൂപീകരിച്ച് അറസ്റ്റ് നടത്തി.

View All
advertisement