Accident | ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞ് വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അപകടത്തില്‍ ബാഗുകള്‍ വീണ് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു.
ദുര്‍ഗപുര്‍: ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം. മുംബൈയില്‍ നിന്ന് ദുര്‍ഗാപുരിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളില്‍ നിരവധി സാധനങ്ങളും ഓക്‌സിജന്‍ മാസ്‌കുകളും ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കേള്‍ക്കാം.
അപകടത്തില്‍ ബാഗുകള്‍ വീണ് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.
Pax injured when @flyspicejet suffered severe turbulence. Flight from Mumbai to Durgapur.
On arrival pax were rushed to hospital. pic.twitter.com/S2XUHSoOhD
— Nagarjun Dwarakanath (@nagarjund) May 2, 2022
advertisement
മോശം കാലാവസ്ഥായെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും മൂന്നു ജീവനക്കാര്‍ ഉള്‍പ്പെട്ടടെ 17പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. ദുര്‍ഗാപുരില്‍ എത്തിയ ഉടനെ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതായി സ്‌പൈസ് ജെറ്റ് വാക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCI) അറിയിച്ചു.
advertisement
Viral video | വണ്ടി ഇടിക്കാതിരിക്കാൻ കാറിന്റെ ജനലിലൂടെ ചാടിക്കയറി യുവാവിന്റെ ശ്രമം; വീഡിയോ വൈറൽ
ഓടിക്കൊണ്ടിരിക്കെ ഒരു കാർ അതിൽ ചാടിക്കയറി ബ്രേക്ക് ഇട്ട് പിടിച്ച് നിർത്താൻ ശ്രമിച്ച് ധൈര്യം കാണിച്ചയാളുടെ വീഡിയോ വൈറലാവുന്നു (video viral). മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 31 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ആരംഭിക്കുന്നത് ഒരു സ്ത്രീ ശൂന്യമായ തെരുവിന്റെ നടപ്പാതയിലൂടെ യാദൃശ്ചികമായി നടക്കുന്നത്തിൽ നിന്നുമാണ്. എന്നാൽ നിമിഷങ്ങൾക്കകം രണ്ടുപേർ തിടുക്കത്തിൽ റോഡിനു കുറുകെ ഓടി. അടുത്ത നിമിഷം, ചക്രത്തിന് പിന്നിൽ ആരുമില്ലാതെ ഒരു ടി-ജംഗ്ഷനിൽ ഒരു കറുത്ത സെഡാൻ താഴേക്ക് ഉരുളുന്നതായി കാണാം.
advertisement
ആരുടെയോ വീട്ടിലേക്ക് ഇടിച്ചുകയറാനുള്ള പോക്കിലാണ് ഈ കാർ. പെട്ടെന്നുള്ള ചിന്തയിൽ നിന്നും ഒരാൾ കാറിനടുത്തേക്ക് ഓടി, ജനലിലൂടെ കടന്ന് ഹാൻഡ് ബ്രേക്ക് വലിക്കുന്നതിനായി കാണാം.
അയാളുടെ കാലുകൾ ഇപ്പോഴും ജനാലയിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്നതിനാൽ, ആ മനുഷ്യന് കാർ നിർത്താനും ഒരു അപകടത്തിൽ നിന്ന് രക്ഷിക്കാനും കഴിഞ്ഞു. ഭാഗ്യവശാൽ, ജംഗ്ഷനിൽ ഇടിക്കാൻ മറ്റ് കാറുകളൊന്നും ഉണ്ടായിരുന്നില്ല, സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികൾക്കൊന്നും പരിക്കുകളില്ലെന്നു തോന്നുന്നു.
advertisement
സമയോചിതമായ ഇടപെടൽ സീബ്രാ ക്രോസിംഗിന് ഏതാനും മീറ്റർ മുന്നിലും താഴെയുള്ള ഒരു വീടിന് ഏതാനും മീറ്റർ അകലെയുമാണ് കാർ നിർത്തുന്നത്. വാഹനം നിർത്തിയ ശേഷം, ജഴ്‌സിയണിഞ്ഞ ആൾ കാർ മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹാൻഡ്‌ബ്രേക്ക് രണ്ടുതവണ പരിശോധിക്കുന്നത് കാണാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Accident | ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞ് വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍; വീഡിയോ