കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ
കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്.
Also Read- കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് ഭാര്യ മരിച്ചു; ഭർത്താവിന് പരിക്ക്
കെഎസ്ആർടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേർത്ത് കൊണ്ടുപോയപ്പോൾ ബസ് തട്ടി സ്കൂട്ടർ യാത്രിക ബസ്സിനടിയിലേക്ക് വീഴുകയും പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.
മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
November 05, 2023 2:13 PM IST