CM Pinarayi Vijayan | കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തി; സുരക്ഷാ ചുമതലയില്‍ 380 പൊലീസുകാര്‍

Last Updated:

വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് മടങ്ങിയെത്തി. പ്രതിഷേധ സാഹചര്യങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ 380 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
advertisement
കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CM Pinarayi Vijayan | കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തി; സുരക്ഷാ ചുമതലയില്‍ 380 പൊലീസുകാര്‍
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement