വിവാഹപ്പിറ്റേന്ന് വധൂവരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് വധുവിൻ്റെ സഹോദരൻ മരിച്ചു

Last Updated:

വധുവിന്റെ വീട്ടിൽ നിന്നും വരന്റെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം.
തമ്പലക്കാട് കീച്ചേരിൽ രാജ് മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ ട്ടുട്ടു എന്ന് വിളിക്കുന്ന അഭിജിത്താണ് (33 ) മരിച്ചത്. തമ്പലക്കാട് ആലപ്പാട്ട് വയലിൽ വ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദീപു അപകടത്തിൽ ഗുരുതര അവസ്ഥയിൽ പാലാ മാർ സ്ലീവാ ആശുപത്രിയിൽ കഴിയുന്നു.
അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് പൊൻകുന്നം തെക്കേത്തുകവല വെട്ടുവേലിയിൽ വിഷ്ണു പ്രസാദ്, വിഷ്ണു പ്രസാദിന്റെ ബന്ധു പ്രണവ് ബാബു, എന്നിവരും കാറിൽ ഉണ്ടായിരുന്നു.
advertisement
വ്യാഴാഴ്ചയായിരുന്നു ആതിരയുടെയുടെയും വിഷ്ണു പ്രസാദിന്റെയും വിവാഹം. ആതിരയുടെ വീട്ടിൽ നിന്നും വിഷ്ണുപ്രസാദിന്റെ തെക്കേത്തുകവലയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് .
വിഷ്ണു പ്രസാദ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തമ്പലക്കാട് നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിയിൽ നിന്നും ചിറക്കടവ് റോഡിലേക്ക് തിരിഞ്ഞപ്പോൾ,വാഹനം നിയന്ത്രണം തെറ്റി നേരെ റോഡ് സൈഡിലേക്ക് പാഞ്ഞുകയറി സ്വകാര്യ ലാബിന്റെ മുൻ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കാറിന്റെ പിൻഭാഗത്ത് വലതു വശത്തിരുന്നിരുന്ന ദീപുവിന് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.
advertisement
അഭിജിത് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു . അപകടത്തിൽ എയർ ബാഗ് തുറന്നതിനാൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന ആതിരയും വിഷ്ണു പ്രസാദും പിൻസീറ്റിലെ നടുവിൽ ഇരുന്നിരുന്ന പ്രണവ് ബാബുവും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു .
അഭിജിത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ഏഴരയോടെ വീട്ടുവളപ്പിൽ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹപ്പിറ്റേന്ന് വധൂവരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് വധുവിൻ്റെ സഹോദരൻ മരിച്ചു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement