കോഴിക്കോട്: കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കെ.ടി ജലീല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണിയായി പ്രവര്‍ത്തിക്കാനാണോയെന്ന് സംശയമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
'ഇപ്പോഴാണ് കെ.ടി ജലീന്റെ കുറച്ച് കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്. കുറച്ചുകാലം മുമ്പ് കെ.ടി ജലീല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന് അപേക്ഷിച്ച സംഭവമുണ്ടായിരുന്നു. എന്തിനാണ് വിദേശത്ത് പോകാന്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്. കേന്ദ്രം ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് കൊടുത്തില്ല. ഞാന്‍ മനസ്സിലാക്കുന്നത് ഇവരുടെ ഉപദേശമാണ് ഡിപ്ലോമാറ്റിക് കരസ്ഥമാക്കാന്‍ ജലീലിനെ പ്രേരിപ്പിച്ചതെന്നാണ്. ഇതെക്കുറിച്ച് അന്വേഷിക്കണം. ഈ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുണ്ടെങ്കില്‍ വിദേശത്ത് പോകുന്നതിനും വരുന്നതിനുമൊക്കെ ഒരു ഗ്രീന്‍ ചാനലുണ്ടാകും. എന്തും കൊണ്ടുപോകാം, എന്തും കൊണ്ടുവരാം. കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കാനാണോ ജലീല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തതെന്നും അന്വേഷണം നടത്തണം'- ഫിറോസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവും പി.കെ ഫിറോസ് നടത്തി. 'പോലീസിന് കഴിയില്ലെങ്കില്‍ തുറന്ന് പറയണം. പോലീസ് റെഡ് വളണ്ടിയര്‍മാരുടെ ജോലിയെടുത്താല്‍ എങ്ങിനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. പിണറായിക്കെതിരെ പ്രതിഷേധിച്ചതിന് ഞങ്ങളുടെ പ്രവര്‍ത്തകന്റെ വീടിന് തിവെച്ചു. കട തകര്‍ത്തു. നാട്ടില്‍ അരാജകത്വമുണ്ടാക്കി. പിണറായിത്തമ്പുരാന് കല്പ്പിച്ചാല് പ്രതിഷേധം പാടില്ല എന്നാണോ. അങ്ങിനെ ഒരു തമ്പുരാന്റെ മുന്നിലും മുട്ടുമടക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ഇരട്ടച്ചങ്കനെന്ന് സ്വയം വിശേഷിപ്പിച്ച പിണറായിക്ക് കറുത്ത തുണി കണ്ടുകൂട. കറുത്ത മാസ്ക് പാടില്ല, പര്‍ദ പാടില്ല.
Also Read-AKG Centre Attack|'കരിയില പോലും കത്താത്ത നാനോ ഭീകരാക്രമണം'; എന്തുകൊണ്ട് വയർലസ് മെസേജ് നൽകി അക്രമിയെ തടഞ്ഞില്ല? പിസി വിഷ്ണുനാഥ്ലോക ചരിത്രത്തില്‍ ആദ്യമായാണ് ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയത്. ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോവുക. അതില്‍ ലോഹമുണ്ടെന്ന് കേസിലെ പ്രതി പറയുക. എന്നിട്ടും ഒരു അന്വേഷണവുമില്ല. ബി.ജെപിയുമായി അഡ്ജസ്റ്റമെന്‍ര് എന്ന് പറയുന്നു. അഴിമതി ആരോപണം നേരിട്ടവരില്‍ ബി.ജെ.പി ഇതര നേതാക്കളില്‍ ചോദ്യം ചെയ്യാതെ പോയ ഏക ആളാണ് പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെ 56 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഒരു ലക്ഷത്തിന്റെ കണക്ക് പറഞ്ഞില്ലെന്ന് പറഞ്ഞാണ് ചോദ്യം ചെയ്തത്. ബിരായിണിച്ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണമുള്ള മുഖ്യമന്ത്രിയെ ഒരു മണിക്കൂറെങ്കിലും ചോദ്യം ചെയ്തോ.
പിണറായിത്തമ്പുരാന് കല്പ്പിച്ചാലും യൂത്ത് ലീഗ് പ്രതിഷേധിക്കുമെന്നും ബി.ജെ.പിയുമായി ഒത്തുതീര്‍പ്പിലെത്തിയതുകൊണ്ടാണ് പിണറായിയെ ഒരു മണിക്കൂര്‍ പോലും കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാത്തതെന്നും ഫിറോസ് പറഞ്ഞു.
കെ സുരേന്ദ്രനെതിരെയുള്ള അന്വേഷണം ഇപ്പോള്‍ എവിടെയുമില്ല. കോടികള്‍ കര്‍ണ്ണാടകയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നപ്പോള്‍ ആറ് കോടി തൃശൂരില്‍ നിന്ന് പിടിച്ചതാണ് കേസ്. അത് കൃത്യമായി അന്വേഷിച്ചാല്‍ സുരേന്ദ്രനില്‍ മാത്രമല്ല നില്ക്കുക, ബി.ജെ.പി ദേശീയ നേതൃത്വത്തിലേക്ക് അന്വേഷണം പോകും. പക്ഷെ കേരള പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല. മഞ്ചേരിയില്‍ കോഴ കൊടുത്ത കേസ് അന്വേഷണം എവിടെയുമെത്തിയില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് ഒത്തുകളി. അതിന്റെ ആനുകൂല്യമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
Also Read-2009ല്‍ കോഴിക്കോട് സീറ്റ് മുഹമ്മദ് റിയാസിന് നല്‍കിയത് ഫാരിസ് അബൂബക്കര്‍; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്ജ്എ.കെ.ജി സെന്റര്‍ ആരോ പടക്കമെറിഞ്ഞു. മിനിറ്റുകള്‍ക്കകം അവിടെയെത്തിയ ജയരാജന് പറഞ്ഞു അത് സ്റ്റീല്‍ ബോബാണെന്ന്. അത്ഭൂതപ്പെടാനില്ല. കണ്ണൂരിലെ സി.പി.എം നേതാക്കള്‍ക്ക് ബോംബ് ഏതാണെന്ന് പെട്ടെന്ന് തിരിച്ചറിയാനാകും. അവിടെ ബോബ് കുടില്‍ വ്യവസായമാണെന്നും ഫിറോസ് പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കെ.ടി ജലീലിനെതിരെ മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉണ്ടാവാറില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ആദ്യം വന്ന സമയം കെ.ടി ജലീലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ പി.കെ ഫിറോസും യൂത്ത് ലീഗും കേസ് വീണ്ടും ഉയര്‍ന്നപ്പോള്‍ പ്രതിഷേധ രംഗത്തില്ലായിരുന്നു. ജലീലിനെതിരെ രാഷ്ട്രീയ നീക്കമുണ്ടാവില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതായാണ് പുറത്തുവന്ന വിവരങ്ങള്‍. ഇതിനെതിരെ കെ.എം ഷാജി അടുത്ത കാലത്തായി പരസ്യവിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫിറോസ് ജലീലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി പ്രസംഗിച്ചതെന്നത് ശ്രദ്ധേയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.