സ്‌കൂളുകളിലെ സൂംബ പദ്ധതിയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
കാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്
കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി മാനേജര്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ടി കെ അഷ്റഫ് സമര്‍പ്പിച്ചിട്ടുള്ള കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയും മാനേജര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കാരണംകാണിക്കാന്‍ ജൂലൈ 5 വരെ സമയമുണ്ടായിട്ടും തനിക്കെതിരെ ഉണ്ടായത് തിടുക്കപ്പെട്ട നടപടിയാണെന്നാണ് അധ്യാപകന്‍ കോടതിയില്‍ വാദിച്ചത്. ജൂലൈ 2നാണ് സ്‌കൂള്‍ മാനേജര്‍ ടി കെ അഷ്‌റഫിന് മെമോ നല്‍കിയത്. ഇത് നീതിലംഘനമാണെന്നും അധ്യാപകന്‍ കോടതിയില്‍ വാദിച്ചു.
ഇതും വായിക്കുക: 'വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരം': ഭാരതീയ വിചാര കേന്ദ്രം
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയാണ് ടി കെ അഷ്റഫ്. ജൂണ്‍ അവസാനത്തില്‍ സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് ടി കെ അഷ്റഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
advertisement
തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മക്കളെ വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നുമായിരുന്നു ടി കെ അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 08, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്‌കൂളുകളിലെ സൂംബ പദ്ധതിയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി