മരുമകന് ചിക്കൻ കറിവേണം; കോഴിക്ക് വച്ച വെടി ഉന്നംതെറ്റി അയൽവാസി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നു
തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.
കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് സംഭവം. മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നു.
വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പ്രകാശിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളിൽ നിന്ന് ഒരു നാടൻ തോക്ക് പിടിച്ചെടുത്തു.
advertisement
Summary: Neighbour Dies in Tamil Nadu's Kallakurichi After Being Hit by Bullet Fired at a Chicken. Annamalai, who fired the shot, told the police that the aim missed when he tried to shoot the chicken to catch it for his son-in-law. The deceased has been identified as Prakash, Annamalai's neighbour. The shooting was carried out using a gun that was illegally kept at home.
Location :
Kallakkurichi (Kallakurichi),Viluppuram,Tamil Nadu
First Published :
September 26, 2025 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരുമകന് ചിക്കൻ കറിവേണം; കോഴിക്ക് വച്ച വെടി ഉന്നംതെറ്റി അയൽവാസി മരിച്ചു