'മകനേ സംരക്ഷിക്കാനോ കാനം പാർട്ടിക്കാരെ തള്ളിപ്പറയുന്നത് ?'

Last Updated:

ന്യൂസ് 18 കേരളയുടെ പ്രൈം ഡിബേറ്റിൽ സംസാരിക്കവെയാണ് ജ്യോതികുമാർ ചാമക്കാല കാനത്തിനെതിരെ വിമർശനം ഉന്നയിച്ചത്

തിരുവനന്തപുരം: ഉൾപ്പാർട്ടി ജനാധിപത്യമെന്ന് പറഞ്ഞ് മാറ്റിവെക്കാവുന്ന കാര്യങ്ങളല്ല സിപിഐയിൽ നടക്കുന്നതെന്ന് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. സ്വന്തം മകനെ സംരക്ഷിക്കാനാണോ സിപിഐ സംസ്ഥാന സെക്രട്ടറി സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ന്യൂസ് 18 കേരളയുടെ പ്രൈം ഡിബേറ്റിൽ സംസാരിക്കവെയാണ് ജ്യോതികുമാർ ചാമക്കാല കാനത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
ജ്യോതികുമാർ ചാമക്കാല പറഞ്ഞത് ഇങ്ങനെ- ''കാനത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകനാണോ വലുത്, അതോ പാർട്ടിയാണോ വലുത് എന്ന് തീരുമാനിക്കാനുള്ള സാഹചര്യം എത്തിയിരിക്കുന്നു എന്നാണ് സിപിഐക്കാർ പറയുന്നത്. അദ്ദേഹം മകനെ സംരക്ഷിക്കണ‌മോ, അതിലൂടെ അദ്ദേഹത്തെ സംരക്ഷിക്കണമോ, അതോ പാർട്ടിയെ സംരക്ഷിക്കണമോ എന്ന് സിപിഐക്കുള്ളിൽ ചർച്ച നടക്കുന്നുവെന്നത് വസ്തുതയാണ്. ‌എന്തുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട്, അതിന് വേണ്ടി സമരം ചെയ്തിട്ട് എഐഎസ്എഫ് അതിന് തയാറാകാത്തത്. കാനം ഇടപെട്ടതുകൊണ്ടാണ് യൂണിറ്റ് രൂപീകരണത്തിൽ നിന്ന് എഐഎസ്എഫ് പിന്നോട്ട് പോയത്. കോടിയേരിയുമായി കാനം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
advertisement
എന്തുകൊണ്ടാണ് കാനം കീഴടങ്ങിയത്. കാനം ആരോട് ചോദിച്ചിട്ടാണ് കീഴടങ്ങിയത്. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓണത്തിന് നടന്ന ചില സംഭവങ്ങളുമായി ബന്ധമുണ്ടോ? അതൊക്കെ വ്യക്തമാക്കേണ്ടത് കാനമാണ്. തിലോത്തമനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർ‌ക്കമുണ്ടോ അതിൽ ആരൊക്കെയാണ് ഇടപെട്ടിട്ടുള്ളത് ? സിപിഐയിൽ കാര്യങ്ങൾ‌ അനുകൂലമായിട്ടില്ല പോകുന്നത്. ജില്ലാ കമ്മിറ്റിയോടുള്ള വിരോധം കൊണ്ടുമാത്രമല്ല. ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ട് ഈ പാർട്ടിയെ നശിപ്പിച്ചിട്ട് അദ്ദേഹത്തിന് സംസ്ഥാന സെക്രട്ടറിയായി തുടരാൻ കഴിയുമോ. അതല്ല, അതിനകത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതെന്താണെന്ന് പറയാൻ തയാറാകണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ഇവ പുറത്തുവരും. സിപിഐയുടെ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ തടവറയിലാണ്. അതിന് അടിസ്ഥാനമായ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് കാനം തന്നെയാണ്.
advertisement
എന്തിന്റെ പേരിലാണോ കെ ഇ ഇസ്മയിലിനെയൊക്കെ ഈ പാർട്ടിയിൽ നിന്ന് ഒതുക്കിയത് ആ പാതയിലേക്ക് അല്ലേ ഇപ്പോൾ കാനവും പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായി കെ ഇ ഇസ്മയിലിന് പൊതുസമൂഹത്തിൽ വന്നു കാര്യങ്ങൾ പറയാൻ കഴിയുമല്ലോ. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയും വന്നിട്ടുണ്ട്.
എൽദോ എബ്രഹാമും ഞാനും പൊലീസിന്റെ തല്ലുകൊണ്ടവരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പൊലീസിനെതിരെ സമരം ചെയ്യാൻ തയാറായി വരട്ടെ. നമുക്ക് ഒരുമിച്ച് സമരം ചെയ്യാം''.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകനേ സംരക്ഷിക്കാനോ കാനം പാർട്ടിക്കാരെ തള്ളിപ്പറയുന്നത് ?'
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement