ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ല! മരണാനന്തര അനുഭവം പങ്കുവെച്ച് 80കാരന്‍

Last Updated:

വേറെ ഒരു ലോകത്താണ് താന്‍ ഉണര്‍ന്നത്. മനോഹരമായ പൂന്തോട്ടവും സൂര്യപ്രകാശവുമുള്ള സ്ഥലമായിരുന്നു അത്

Pic: News18 Hindi
Pic: News18 Hindi
മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. പലപ്പോഴും അവരുടെ അനുഭവം നമ്മെ അദ്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തില്‍ മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ 80കാരന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മരണാനന്തര ജീവിതാനുഭവം പങ്കുവെച്ച ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നതില്‍ ഖേദിക്കുന്നുവെന്നാണ് പറയുന്നത്. ഡേവ് സിംഗിള്‍ടണ്‍ എന്ന വയോധികനാണ് തന്റെ അസാധാരണമായ അനുഭവം പങ്കുവെച്ചത്.
65-ാം പിറന്നാളിന് ശേഷമാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് ഡേവ് പറഞ്ഞു. ആ സമയത്ത് ഡേവിന് ഹൃദയാഘാതം സംഭവിച്ചു. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതെയായെന്ന് ഡേവ് പറഞ്ഞു. ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ അയല്‍ക്കാര്‍ ഡേവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡേവിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചു. എന്നാല്‍ പതിയെ പതിയെ ഡേവിന്റെ ബോധം മറയാന്‍ തുടങ്ങി. തന്റെ കണ്ണില്‍ നിന്ന് വെളിച്ചം മങ്ങാന്‍ തുടങ്ങിയെന്ന് ഡേവ് ഓര്‍ത്തെടുത്തു. വേറെ ഒരു ലോകത്താണ് താന്‍ ഉണര്‍ന്നതെന്നും ഡേവ് പറഞ്ഞു. മനോഹരമായ പൂന്തോട്ടവും സൂര്യപ്രകാശവുമുള്ള സ്ഥലമായിരുന്നു അതെന്ന് ഡേവ് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചിരിക്കുന്നതും അവര്‍ ഓരോ നിമിഷവും ആസ്വദിക്കുന്നതും താന്‍ കണ്ടുവെന്ന് ഡേവ് പറഞ്ഞു. പ്രശാന്തത നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെയെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു.
advertisement
എന്നാല്‍ പെട്ടെന്നാണ് ഡോക്ടര്‍മാരുടെ ശബ്ദങ്ങള്‍ താന്‍ കേള്‍ക്കാന്‍ തുടങ്ങിയത്. കണ്ണുതുറന്നപ്പോള്‍ തനിക്ക് ചുറ്റും ഡോക്ടര്‍മാര്‍ നില്‍ക്കുന്നത് കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു. പിന്നീടാണ് തനിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും ഡേവിന് മനസിലായത്.
ഇപ്പോള്‍ 85 വയസുണ്ട് ഡേവിന്. ജീവിതത്തിലേക്ക് തിരിച്ചെത്തിയതില്‍ അദ്ദേഹത്തിന് അത്ര സന്തോഷമില്ല. ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയില്‍ എത്തിയ സമയത്ത് വളരെ പ്രശാന്ത സുന്ദരമായ ഒരു അന്തരീക്ഷത്തിലേക്ക് താന്‍ പോയെന്നും അവിടെ നിന്ന് തിരിച്ചുവന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നുമാണ് ഡേവ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ഡേവ് വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. പകരം അദ്ദേഹം ലോകം ചുറ്റിക്കറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ലോകത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ മരണാന്തര അനുഭവമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
Summary: 80-year-old man who returned to life from the face of death narrate his experiences
മലയാളം വാർത്തകൾ/ വാർത്ത/Life/
ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടിയിരുന്നില്ല! മരണാനന്തര അനുഭവം പങ്കുവെച്ച് 80കാരന്‍
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement