Daily Love Horoscope Nov 28| പങ്കാളിയുമായി വഴക്കിടും; സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര്‍ 28 ലെ രാശിഫലം

ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഓഫീസില്‍ ചിലര്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കും. അതില്‍ നിന്നും ഒഴിവാകുക.

ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിലുള്ളവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ മുന്നോട്ടുപോകില്ല. ബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം.
advertisement

കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധിക്കും. പങ്കാളി നിങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് വളരെ തിരക്ക് നിറഞ്ഞ ദിവസമായിരിക്കും.

ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ചെറിയ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കരുത്. വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയപങ്കാളിയെ കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കും.
advertisement

വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് അല്‍പ്പം നിരാശയുണ്ടാകും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കില്ല. വിശ്രമിക്കാനായി സമയം കണ്ടെത്തണം. നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം.

ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ മികച്ച അനുഭവങ്ങളുണ്ടാകും. പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങളില്‍ സന്തോഷം നിറയ്ക്കും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പ്രണയത്തില്‍ മാറ്റങ്ങളുണ്ടാകും.
advertisement

സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ തെറ്റിദ്ധാരണകളുണ്ടാകും. നിങ്ങളുടെ മനസിലുള്ളത് തുറന്ന് പറയണം. നിങ്ങളുടെ പങ്കാളിയ്ക്ക് വേണ്ടി സമയം ചെലവഴിക്കണം.

സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയപങ്കാളിയെ കണ്ടെത്തും. നിങ്ങളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് പോകാന്‍ അവസരം ലഭിക്കും.
advertisement

കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. നിങ്ങളുടെ മനസിലുള്ളത് തുറന്ന് പറയാന്‍ ധൈര്യം കാണിക്കും. അതില്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല.

അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ അകലം വര്‍ധിക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ജോലിയിലെ തിരക്കുകള്‍ക്കിടയിലും പങ്കാളിയ്ക്കായി സമയം കണ്ടെത്തണം.
advertisement

പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ തമ്മില്‍ അനാവശ്യമായ തര്‍ക്കമുണ്ടാകും. ചെറിയ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. കാരണങ്ങളില്ലാതെ തര്‍ക്കിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 28, 2024 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Astrology/
Daily Love Horoscope Nov 28| പങ്കാളിയുമായി വഴക്കിടും; സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം