കരൂർ ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതം വിജയ് സഹായധനം പ്രഖ്യാപിച്ചു
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കാനിടയായ സംഭവത്തിൽ നടൻ തന്റെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതവും വിജയ് സഹായധനം പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകത്തിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ ഈ കാര്യം അറിയിച്ചത്.
என் நெஞ்சில் குடியிருக்கும் அனைவருக்கும் வணக்கம்.
கற்பனைக்கும் எட்டாத வகையில், கரூரில் நேற்று நிகழ்ந்ததை நினைத்து, இதயமும் மனதும் மிகமிகக் கனத்துப் போயிருக்கும் சூழல். நம் உறவுகளை இழந்து தவிக்கும் பெருந்துயர்மிகு மனநிலையில், என் மனம் படுகிற வேதனையை எப்படிச் சொல்வதென்றே…
— TVK Vijay (@TVKVijayHQ) September 28, 2025
വിജയ് എക്‌സിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, 'കരൂരിൽ ഇന്നലെ നടന്ന സംഭവങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, സങ്കൽപ്പിക്കാൻ പോലുമാവാത്ത വിധം എന്റെ ഹൃദയവും മനസ്സും കനത്ത ഭാരത്താൽ നിറഞ്ഞിരിക്കുന്നു, ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ മനസ്സിലൂടെ മിന്നിമറയുന്നു. സ്നേഹം കാണിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ ഹൃദയം കൂടുതൽ വേദനിക്കുന്നു. പ്രിയപ്പെട്ടവരേ... നമ്മുടെ അമൂല്യരായവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ നിങ്ങൾ വിലപിക്കുമ്പോൾ, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വേദനയോടെ ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ ദുഃഖത്തിൽ ഞാൻ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു," അദ്ദേഹം കുറിച്ചു.
advertisement
'ഈ നഷ്ടത്തിന് മുന്നിൽ ഈ തുക വലുതല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബാംഗം എന്ന നിലയിൽ, കനത്ത ഹൃദയത്തോടെ നിങ്ങളുടെ കൂടെ നിൽക്കേണ്ടത് എന്റെ കടമയാണ്, ചികിത്സയിലുള്ള നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തമിഴക വെട്രി കഴകം ഉറച്ചു നൽകുമെന്നും ഞാൻ ഉറപ്പുനരുന്നു,' അദ്ദേഹം അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദുരന്തത്തിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ ഒരു കമ്മീഷനെ നിയമിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 28, 2025 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കരൂർ ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു