എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നതുകൊണ്ടുള്ള 5 ഗുണങ്ങൾ അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോൾ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്നാൽ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ ഇതുമൂലം ലഭിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നത് മുതൽ തിളങ്ങുന്ന ചർമ്മം വരെ ഇതിൽ ഉൾപ്പെടുന്നു. ഒരു കപ്പ് ചായയോ കാപ്പിയോ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് എല്ലാവരുടെയും പതിവാണ്. മറ്റ് ചിലർ പോഷകങ്ങൾ ലഭിക്കുന്നതിന് ജ്യൂസും നാരങ്ങാ വെള്ളവുമൊക്കെ തിരഞ്ഞെടുക്കുന്നു. എന്നാൽ, ആയുർവേദത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ലളിതമായ ടിപ്പ് ഉണ്ട്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുമ്പോൾ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാം
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിച്ച് കുടിച്ചാൽ അമിതമായ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും അമിത ഭക്ഷണ ആർത്തി ഇല്ലാതാക്കുകയും ചെയ്യും. ഇത് ശരീരവണ്ണവും ഭാരവും കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കാനും ചെറുചൂടുള്ള വെള്ളം സഹായിക്കുന്നു, ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനം എളുപ്പമാക്കുന്നു.
ചയാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടും
ഓരോ ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രകൃതിദത്ത ബോഡി റെഗുലേറ്ററായി കണക്കാക്കപ്പെടുന്ന ചൂടുവെള്ളം നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. സുഗമമായ ദഹനം നിലനിർത്താൻ ഇത് സഹായിക്കും
advertisement
തിളങ്ങുന്ന ചർമ്മം
തിളക്കമുള്ളതും ജലാംശമുള്ളതുമായ ചർമ്മം വേണോ? അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാൽ ചർമ്മത്തിന്‍റെ തിളക്കം വർദ്ധിക്കും. ചൂടുവെള്ളം വിഷവസ്തുക്കളെ പുറന്തള്ളുന്നു, മുഖക്കുരു വളർച്ച തടയുകയും ചർമ്മത്തിന്‍റെ മിനുസം വർദ്ധിപ്പിക്കുകയും ചെയ്യും.
അകാല വാർദ്ധക്യം തടയും
അകാല വാർദ്ധക്യത്തിന്റെ ഏത് ലക്ഷണവും എല്ലാവരിലും ഏറെ വിഷമവും നിരാശയും ഉണ്ടാക്കുന്നതാണ്. ഇത് തടയാൻ, നിങ്ങളുടെ ശരീരം ഉള്ളിൽ നിന്ന് ശുദ്ധീകരിക്കണം. ചർമ്മകോശങ്ങളെ നന്നാക്കാൻ ചൂടുവെള്ളം സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
advertisement
മെച്ചപ്പെട്ട നാഡീവ്യൂഹം
വേദനകൾ, മലബന്ധം, രക്തചംക്രമണത്തിലെ പോരായ്മ എന്നിവ നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചൂട് വെള്ളം കുടിക്കുന്നതിനൊപ്പം ചൂടുവെള്ളം ഉപയോഗിച്ചുള്ള കുളി നിങ്ങളുടെ പേശികളെ ലഘൂകരിക്കാനും നാഡീവ്യവസ്ഥയ്ക്ക് കൂടുതൽ വിശ്രമം നൽകുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ ഒരു ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം നല്ല ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നതുകൊണ്ടുള്ള 5 ഗുണങ്ങൾ അറിയാം