സ്വാതി ചതുർവേദി
ഹ്രസ്വ ദൃഷ്ടി (nearsightedness) എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്ന മയോപിയ (Myopia) എന്ന രോഗം, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മയോപിയയുടെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെയും യുവാക്കളെയുമാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. 2050 ഓടെ, ഈ രോഗം ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
മയോപിയ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ ഏതൊക്കെയാണെന്നു മനസിലാക്കുകയും അതിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മയോപിയയുടെ പ്രത്യാഘാതങ്ങളും അത് ബാധിക്കുന്നവരുടെ എണ്ണം കുറക്കാനും രാജ്യത്തെ ജനങ്ങളുടെ നേത്രാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഒരു വസ്തുവിന്റെ ചിത്രം റെറ്റിനയിൽ ഫോക്കസ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് മയോപിയ. ഇതു ബാധിച്ചാൽ ക്രമേണ കാഴ്ച മങ്ങുകയും ചെയ്യുന്നു.
Also read- എന്താണ് കരൾരോഗം? കാരണങ്ങളും ലക്ഷണങ്ങളും അറിയാം
“നിലവിലെ പ്രവചനങ്ങൾ അനുസരിച്ച്, 2050 ആകുമ്പോഴേക്കും മയോപിയ ലോകജനസംഖ്യയുടെ 50 ശതമാനത്തോളം പേരെയും ബാധിക്കാനിടയുണ്ട്. ഉത്തരേന്ത്യയിൽ നടത്തിയ പഠനങ്ങളിൽ സ്‌കൂൾ കുട്ടികളിൽ മയോപിയയുടെ വ്യാപനം 13% ആയി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു,” ന്യൂഡൽഹിയിലെ സെന്റർ ഫോർ സൈറ്റിലെ
പീഡിയാട്രിക്, ന്യൂറോ-ഓഫ്താൽമോളജി ഡയറക്ടർ ഡോ പ്രദീപ് ശർമ ന്യൂസ് 18 നോട് പറഞ്ഞു.
ജനിതക കാരണങ്ങൾക്കു പുറമേ ജീവിതശൈലിയും ചിലരിൽ മയോപിയക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കമ്പ്യൂട്ടർ ഉപയോഗം കൂടുന്നതും, കൃത്രിമ ലൈറ്റിങ്ങിൽ ധാരാളം സമയം ചെലവഴിക്കുന്നതും ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ കുറയുന്നതും സ്‌ക്രീൻ സമയം കൂടുന്നതും വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതുമെല്ലാം മയോപിയക്ക് കാരണമായേക്കാം എന്നും വിദഗ്‌ധർ പറയുന്നു.
പരിഹാര മാർഗങ്ങൾ
”മാതാപിതാക്കളുടെയും ഒഫ്താൽമോളജിസ്റ്റുകളുടെയും, ഐകെയർ പ്രാക്ടീഷണർമാരുടെയും കൂട്ടായ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം, പതിവ് നേത്ര പരിശോധന എന്നിവയെക്കുറിച്ചെല്ലാം രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുന്നതിനുള്ള ക്യാംപെയ്നുകൾ നടത്തണം. കൊച്ചുകുട്ടികളിൽ സ്‌ക്രീൻ സമയം നിയന്ത്രിക്കണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. മയോപിയ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാൻ സഹായിക്കുന്നതിന് വിഷൻ സയൻസിനെ കുറിച്ചുള്ള വിദഗ്‌ധർ അവരുടെ അറിവ് പങ്കു വെയ്ക്കണം.
ധാരാളം കുട്ടികളെ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നേത്രാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുന്നതിനും എസിലോർ ലൂക്സോട്ടിക്ക (Essilorluxottica) ഫൗണ്ടേഷനിലൂടെ ഞങ്ങൾ ശ്രമിക്കുന്നുണ്ട്”, മൾട്ടിനാഷണൽ കോർപ്പറേഷനായ എസിലോർ ലൂക്സോട്ടിക്കയുടെ ദക്ഷിണേഷ്യൻ വിഭാഗം തലവൻ ഡോ.നരസിംഹ നാരായണൻ ന്യൂസ് 18 നോട് പറഞ്ഞു.
Also read- Health | ഗർഭധാരണത്തിന് അനുയോജ്യമായ പ്രായം ഏത്?
കുട്ടികളുടെ ഔട്ട്ഡോർ ആക്ടിവിറ്റി ദിവസും ഒന്നര മണിക്കൂർ ആയെങ്കിലും വർദ്ധിപ്പിക്കുകയും സ്ക്രീൻ സമയം ഒരു മണിക്കൂറിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നും വിദഗ്‌ധർ നിർദേശിക്കുന്നു. കൃത്രിമ ലൈറ്റിങ്ങിനു പകരം പ്രകൃതിദത്ത ലൈറ്റിംഗ് ഉപയോഗിക്കാനും സ്ക്രീനിൽ നിന്ന് ചുരുങ്ങിയത് 25 ഇഞ്ച് അടിയെങ്കിലും അകന്നിരിക്കാനും കമ്പ്യൂട്ടറോ മൊബൈലോ അതിനായുള്ള പ്രത്യേകം കണ്ണടകൾ ഉപയോഗിക്കാനും വിദഗ്‌ധർ നിർദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.