Health | ഗർഭധാരണത്തിന് അനുയോജ്യമായ പ്രായം ഏത്?

Last Updated:

ദമ്പതികൾക്ക് പ്രായമേറുമ്പോൾ സ്വാഭാവികമായും ഗർഭധാരണവുമായി ബന്ധപ്പെട്ട സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിക്കുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഗർഭിണിയാകുക, മാതാപിതാക്കളാകുക എന്നൊക്കെ പറയുന്നത് ഒരു വലിയ തീരുമാനം തന്നെയാണ്. ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രായം 21 മുതൽ 35 വയസു വരെയുള്ള കാലയളവാണ്. എന്നാൽ 35 വയസിന് ശേഷം ഒരാൾക്ക് ഗർഭം ധരിക്കാൻ കഴിയില്ല എന്ന് ഇതിനർത്ഥമില്ല. ഇന്ന് പല സ്ത്രീകളും 35 വയസിന് ശേഷമാണ് ​ഗർഭധാരണം ആസൂത്രണം ചെയ്യാൻ തുടങ്ങുന്നതു തന്നെ. അവരിൽ ഭൂരിഭാഗവും അക്കാര്യത്തിൽ വിജയിക്കാറുമുണ്ട്. പക്ഷേ ഈ യാത്ര എല്ലാവരെ സംബന്ധിച്ചിടത്തോളവും അത്ര എളുപ്പമുള്ള കാര്യമല്ല.
ദമ്പതികൾക്ക് പ്രായമേറുമ്പോൾ സ്വാഭാവികമായും ഗർഭധാരണവുമായി ബന്ധപ്പെട്ട സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിക്കുന്നു. പോസിറ്റീവ് ഫലം ഉണ്ടായില്ലെങ്കിൽ പലരും വിഷമിക്കും. പെട്ടെന്നു തന്നെ ഫോളികുലാർ സ്റ്റിമുലേഷൻ (follicular stimulations), ഇൻട്രാ യൂട്ടറിൻ ഇൻസെമിനേഷൻ (Intrauterine insemination), ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In vitro fertilization) തുടങ്ങിയ ചികിൽസാ രീതികളെ പലരും ആശ്രയിക്കുന്നു.
advertisement
35 വയസ്സിനു ശേഷം ഗർഭധാരണത്തിന് തടസമാകുന്ന മറ്റൊരു പ്രധാന കാരണം ഫെർട്ടിലിറ്റി സൂചികയാണ് (fertility index). സ്ത്രീകൾക്ക് പ്രായം കൂടുമ്പോൾ അണ്ഡോത്പാദനത്തിന് ആവശ്യമായ ഫോളിക്കിളുകളുടെ എണ്ണം കുറയുന്നു. ഇത് ക്രമം തെറ്റിയ അണ്ഡോത്പാദനത്തിന് കാരണമാകുന്നു. ചിലപ്പോൾ അണ്ഡോത്പാദനം ഉണ്ടാകില്ല എന്നും വരാം. ഇക്കാരണത്താൽ തന്നെ സ്ത്രീ ഹോർമോണുകളും വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടില്ല. ഇത് ഗർഭാശയ പാളിയിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ഗർഭം അലസിപ്പോകുക, രക്താതിമർദ്ദം, പ്രമേഹം എന്നിവ ഉണ്ടാകുക, ഭ്രൂണത്തിന് വളർച്ച കുറയുക, ക്രോമസോം പ്രശ്‌നങ്ങൾ ഉണ്ടാകുക, മാസം തികയാതെ പ്രസവിക്കുക തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാധ്യതയുണ്ട്.
advertisement
ഈ കാരണങ്ങളാൽ തന്നെ മക്കൾ വേണമെന്ന് ആ​ഗ്രഹിക്കുന്ന ദമ്പതികൾ അവരുടെ ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ ഗർഭധാരണം ആസൂത്രണം ചെയ്യണം എന്നാണ് ഞാൻ ശുപാർശ ചെയ്യുന്നത്. അതിനു മുൻപ് ശാരീരികമായും മാനസികമായും തയ്യാറെടുക്കേണ്ടതും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
(ഡോ. രേഷ്മ എം എ, ആയുർവേദ ഗൈനക്കോളജിസ്റ്റ്, ആയുർജിന ഫെർട്ടിലിറ്റി സെന്റർ, ബെംഗളൂരു)
Summary: Expert suggests the ideal age to get pregnant, considering various factors leading to conception
മലയാളം വാർത്തകൾ/ വാർത്ത/Life/
Health | ഗർഭധാരണത്തിന് അനുയോജ്യമായ പ്രായം ഏത്?
Next Article
advertisement
പുരുഷന്മാരെ  തേടി വിദേശ വനിതകള്‍ ഇന്ത്യയിലേക്ക്; ലഡാക്കിലെ പ്രഗ്നന്‍സി ടൂറിസത്തിന് പിന്നിലെന്ത്‌?
പുരുഷന്മാരെ തേടി വിദേശ വനിതകള്‍ ഇന്ത്യയിലേക്ക്; ലഡാക്കിലെ പ്രഗ്നന്‍സി ടൂറിസത്തിന് പിന്നിലെന്ത്‌? 
  • ജര്‍മ്മനിയും യൂറോപ്പും നിന്നുള്ള വനിതകള്‍ പ്രഗ്നന്‍സി ടൂറിസത്തിനായി ലഡാക്കിലേക്ക് എത്തുന്നു.

  • ബ്രോക്പ പുരുഷന്മാരില്‍ നിന്ന് കുട്ടികളെ ഗര്‍ഭം ധരിച്ച് ശുദ്ധമായ ആര്യന്‍ വംശപരമ്പര അവകാശപ്പെടുന്നു.

  • പ്രഗ്നന്‍സി ടൂറിസം ബിസിനസ്സാക്കി മാറ്റിയതിലൂടെ ബ്രോക്പ പുരുഷന്മാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുന്നു.

View All
advertisement