Health | ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയസ്തംഭനം: ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും

Last Updated:

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ ഹൃദയപേശികളെ നേരിട്ട് ബാധിക്കുകയോ കൊറോണറി ആർട്ടറി രോഗത്തിന് കാരണമാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രധാന ധർമ്മം. എന്നാൽ ഹൃദ്രോഗങ്ങളുടെ ഭാഗമായി ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നു. ഇത് ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത വിധം കുറയുകയാണെങ്കിൽ, അത് ഹൃദയസ്തംഭനം (cardiac arrest) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഹൃദയസ്തംഭനം അനുഭവപ്പെടുന്ന വ്യക്തിക്ക് ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടാം. അമിതമായി ജലം ശരീരത്തിൽ അടിഞ്ഞുകൂടുകയും അത് മൂലം ശരീരം വീർക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. പാദങ്ങളിൽ നീർവീക്കം ഉണ്ടാകുകയും, വയർ വീർക്കുകയും, നെഞ്ചിൽ വെള്ളം കെട്ടുന്നത് മൂലം കിടക്കുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തേക്കാം. ഇത് കൂടുന്ന പക്ഷം പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങും.
ഹൃദ്രോഗങ്ങൾ ഹൃദയത്തെ തകരാറിലാക്കുകയോ ദുർബലപ്പെടുത്തുകയോ ചിലപ്പോൾ ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൃദയത്തിലേക്ക് രക്തം നൽകുന്ന ധമനികളിലെ ബ്ലോക്കുകൾ മൂലം ഉണ്ടാകുന്ന കൊറോണറി ആർട്ടറി ഡിസീസ് ആണ് സാധാരണ കാരണങ്ങളിലൊന്ന്. ഇത് ഹൃദയാഘാതത്തിന് കാരണമാകുകയും ഹൃദയപേശികളെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ ഹൃദയപേശികളെ നേരിട്ട് ബാധിക്കുകയോ കൊറോണറി ആർട്ടറി രോഗത്തിന് കാരണമാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
advertisement
തകരാറിലായ ഹൃദയ വാൽവുകൾ കാലക്രമേണ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. ഹൃദയപേശികൾ ദുർബലമാകുന്ന അവസ്ഥയാണ് കാർഡിയോമയോപ്പതി. ഇത് ഇഡിയോപതിക് അല്ലെങ്കിൽ മദ്യപാനം, വൈറൽ മയോകാർഡിറ്റിസ് പോലുള്ള അണുബാധകൾ, കാൻസർ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഴിക്കുന്നത്, കൊക്കെയ്ൻ പോലുള്ള മരുന്നുകളുടെ ഉപയോഗം മൂലവുമാകാം. ചില സാഹചര്യങ്ങളിൽ തീവ്രമായ വൈകാരികമോ ശാരീരികമോ ആയ സമ്മർദ്ദത്തെത്തുടർന്ന് ഹൃദയപേശികൾ ദുർബലമാവുകയും വികസിക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെ ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം’ എന്ന് വിളിക്കുന്നു. ജന്മനായുള്ള ഹൃദ്രോഗം, ഹൃദയം ശരിയായി രൂപപ്പെടുന്നിന് തടസമാകുന്നു. ഇത്തരം വൈകല്യങ്ങളോടെ ജനിക്കുന്നവരിൽ ഹൃദയസ്തംഭനത്തിന് സാധ്യത കൂടുതലാണ്.
advertisement
ഇന്നത്തെ കാലത്ത് ഹൃദയസ്തംഭനം കണ്ടെത്തുക എളുപ്പമാണ്. രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി, ശാരീരിക പരിശോധന, രക്തപരിശോധനകൾ, എക്‌സ്-റേ, ഇസിജി, എക്കോകാർഡിയോഗ്രാം എന്നിവ ഹൃദ്രോഗവും ഹൃദയസ്തംഭനവും നിർണ്ണയിക്കാൻ ചെയ്യുന്ന ചില പതിവ് പരിശോധനകളിൽ ചിലതാണ്. ചില സാഹചര്യങ്ങളിൽ സിടി സ്‌കാനും എംആർഐയും ആവശ്യമായി വന്നേക്കാം. മിക്ക രോഗികളിലും മരുന്നുകൾ കൊണ്ട് ഹൃദയസ്തംഭനം ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതും കുത്തിവയ്പ്പുകൾ നൽകേണ്ടതായും വരും. ചില സാഹചര്യങ്ങളിൽ ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
advertisement
അതേസമയം, ചുരുക്കം ചില രോഗികളിൽ, മരുന്നുകൾ ഫലപ്രദമല്ലാത്ത തരത്തിൽ അവസ്ഥ വഷളായേക്കാം. ഇതി/\/നെ ടെർമിനൽ ഹാർട്ട് ഫെയിലർ എന്ന് വിളിക്കുന്നു. എന്നാൽ അത്തരം രോഗികളിൽ പോലും ചികിത്സാ ഓപ്ഷനുകൾ ലഭ്യമാണ്. അതിലൊന്നാണ് ഹൃദയമാറ്റ ശസ്ത്രക്രിയ. ഇവിടെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ആരോഗ്യമുള്ള ഹൃദയം ടെർമിനൽ ഹാർട്ട് ഫെയ്ലർ രോഗനിർണയം നടത്തിയ ഒരു സ്വീകർത്താവിലേക്ക് മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. ട്രാൻസ്പ്ലാന്റിനു ശേഷം, ചില നിയന്ത്രണങ്ങളോടും മുൻകരുതലുകളോടും കൂടി സ്വീകർത്താവിന് സാധാരണ ജീവിതം നയിക്കാൻ കഴിയും. ഹൃദയം മാറ്റിവയ്ക്കൽ ഇന്ന് വളരെ വിജയകരമായി നടക്കുന്ന ഒരു ശസ്ത്രക്രിയയാണ്.
advertisement
ടെർമിനൽ ഹാർട്ട് ഫെയിലർ ഉളള ചില രോഗികളിൽ അനുയോജ്യമായ ഹൃദയം ലഭ്യമല്ലാതാകുന്ന സാഹചര്യത്തിൽ കൃത്രിമ ഹൃദയങ്ങൾ ലഭ്യമാണ്. ഹൃദയത്തിന് താഴെയായി നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ പമ്പിംഗ് ഉപകരണങ്ങളാണിവ. ഇതിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒരു കൂട്ടം റീചാർജ് ചെയ്യാവുന്ന ബാറ്ററികളും ഒരു കൺട്രോളറും ശരീരത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കേസിൽ സ്ഥാപിച്ചിരിക്കുന്നു, അവ ചർമ്മത്തിലൂടെ കടന്നുപോകുന്ന ഒരു കേബിൾ വഴി ഉള്ളിലെ പമ്പിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വളരുന്നതോടെ ഈ ഉപകരണങ്ങൾ ചെറുതും കൂടുതൽ കാര്യക്ഷമവുമായി മാറുന്നു. അധികം താമസിയാതെ, ബാഹ്യഘടകങ്ങളൊന്നുമില്ലാതെ ഈ ഉപകരണങ്ങൾ പൂർണ്ണമായും ഇംപ്ലാന്റ് ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തും.
advertisement
ഈ ചികിത്സാ ഓപ്ഷനുകൾ ഇന്ന് നമ്മുടെ രാജ്യത്തുടനീളം ലഭ്യമാണ്. കൂടാതെ ഈ ചികിത്സകൾ പ്രയോജനപ്പെടുത്തുന്നതിനായി വിദേശത്ത് നിന്ന് പോലും രോഗികൾ എത്തുന്നുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാനും ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഒരോ വ്യക്തിയും സ്വയം വിചാരിക്കണം. വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യപരമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഭാരം എത്രയാണെന്ന് പരിശോധിക്കുകയും അത് പരിധിക്കുള്ളിൽ നിലനിർത്തുകയും ചെയ്യുക. പുകവലി ഒഴിവാക്കുക. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയുണ്ടെങ്കിൽ അത് കണ്ടെത്തി ഉചിതമായ ചികിത്സ നൽകണം. ഭക്ഷണക്രമവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ രോഗം ചികിത്സിക്കാൻ സാധിക്കും.
advertisement
എന്നാൽ ചില സാചര്യങ്ങളിൽ മരുന്നുകൾ ആവശ്യമായി വരും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. ഇതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കുക. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുക, ഒരു ഹോബി പിന്തുടരുക, ഇടവേളകൾ എടുക്കുക, പുറത്തുപോകുക തുടങ്ങിയവ ചെയ്യാവുന്നതാണ്. പതിവായി പരിശോധനകൾ നടത്തുക. പ്രശ്‌നം തിരിച്ചറിഞ്ഞാൽ, വിദഗ്ധരുടെ സഹായത്തോടെ അത് പരിഹരിക്കുക.
(ഡോ. രാജേഷ് ടി ആർ, കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലർ സർജൻ, കാവേരി ഹോസ്പിറ്റൽ, ബെംഗളൂരു)
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Health | ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയസ്തംഭനം: ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement