Heart Disease | കണങ്കാലിലെ നീര് ഹൃ​ദ്രോ​ഗ സൂചനയോ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Last Updated:

ഈ ലക്ഷണങ്ങൾ നിരീക്ഷിച്ച്, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാൽ ഹൃദയാഘാതമോ ഹൃദയസംബന്ധമായ മറ്റു രോ​ഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറയും.

ഇക്കാലത്ത് പലരും പേടിക്കുന്ന ഒരു കാര്യമാണ് ഹൃദ്രോ​ഗങ്ങൾ (Heart Disease). സെലിബ്രിറ്റികളടക്കം പലരും ഹൃദയാഘാതം (Heart Attack) മൂലം മരിച്ച വാർത്തകൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെ‍ട്ടിരുന്നു. ഇതിൽ പലരും യുവാക്കളാണ് എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. ഹൃദയ സംബന്ധമായ പല രോഗങ്ങളും ഉണ്ടാകുന്നതിനു മുൻപേ അവയെക്കുറിച്ചുള്ള ചില സൂചനകൾ‌ നിങ്ങളുടെ ശരീരം നൽകിത്തുടങ്ങുമെന്ന് ആരോഗ്യ വിദ​ഗ്ധർ പറയുന്നു. നെഞ്ചിലെ അസ്വസ്ഥത, കണങ്കാലിൽ ഉണ്ടാകുന്ന നീർക്കെട്ട്, ശ്വാസതടസം തുടങ്ങിയ ചില ലക്ഷണങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ആണെന്നും ഇവ അവഗണിക്കരുതെന്നുമാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ ലക്ഷണങ്ങൾ നിരീക്ഷിച്ച്, കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാൽ ഹൃദയാഘാതമോ ഹൃദയസംബന്ധമായ മറ്റു രോ​ഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറയും.
കണങ്കാലിൽ നീരു (Swollen Ankle) വരുന്നതാണ് ഇത്തരം ലക്ഷണങ്ങളിലൊന്ന്. പെരിഫറൽ എഡിമ (peripheral edema) എന്നാണ് ഈ രോഗാവസ്ഥയെ ശാസ്ത്രീയമായി വിളിക്കുന്നത്. ചില രോഗികളിൽ, ഈ നീർവീക്കം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാം.
പെരിഫറൽ എഡിമ ഉള്ളവരിൽ, കോശങ്ങൾക്കുള്ളിൽ (tissue) ദ്രാവകം അടിഞ്ഞു കൂടുന്നതു മൂലമാണ് വീക്കം ഉണ്ടാകുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളോ വൃക്കരോഗങ്ങളോ മൂലവും ഇത് സംഭവിക്കാം. തൈറോയ്ഡ്, കരൾ രോഗം, പോഷകാഹാരക്കുറവ് എന്നിവയുള്ള ആളുകളിലും പെരിഫറൽ എഡിമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോർട്ടികോസ്റ്റീറോയിഡുകൾ, ഹൈപ്പർടെൻഷനുള്ള മരുന്നുകൾ, ഗർഭനിരോധന മാർഗങ്ങൾ എന്നിവ ഉപയോ​ഗിക്കുന്നതും ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം.
advertisement
ലക്ഷണങ്ങൾ (Symptoms)
പാദങ്ങളിലും കാലുകളിലും വെള്ളം കെട്ടിനിൽക്കുന്നതു മൂലമുണ്ടാകുന്ന നീർ വീക്കത്തിന്റെ മെഡിക്കൽ നാമമാണ് പെരിഫറൽ എഡിമ. ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണം കൂടിയാണിത്. കൈയും മുഖവും നീരു വെയ്ക്കുക, അധിക നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ നീർവീക്കം ഉണ്ടാകുക, ചർമം വലിഞ്ഞു മുറുകുക, ചർമത്തിൽ നിറവ്യത്യാസം ഉണ്ടാകുക, സന്ധികളിൽ വേദന ഉണ്ടാകുക, തുടങ്ങിയവയാണ് പെരിഫറൽ എഡിമയുടെ മറ്റ് ലക്ഷണങ്ങൾ.
ചികിൽസ (Treatment)
അടിസ്ഥാന പ്രശ്നം തിരിച്ചറിഞ്ഞ് അത് ചികിത്സിക്കുക എന്നതാണ് പെരിഫറൽ എഡിമ ഭേദമാക്കാൻ ആദ്യം ചെയ്യേണ്ടത്. ഡൈയൂററ്റിക് മരുന്നുകൾ (diuretic medication) കഴിക്കാനും ഡോക്ടർമാർ നിർദേശിച്ചേക്കാം. ഇവ വാട്ടർ ഗുളിക എന്ന പേരിലും അറിയപ്പെടുന്നു. ഈ ഗുളികകൾ ശരീരത്തിൽ നിന്ന് അധിക ഉപ്പും അധിക ദ്രാവകവും നീക്കം ചെയ്യാൻ സഹായിക്കുന്നു. മൂത്രത്തിലൂടയാകും ഇവ പുറത്തേക്കു പോകുക.
advertisement
ഗർഭിണികളിൽ പെരിഫറൽ എഡിമയുണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കുകയും കൂടുതൽ ​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. നീർവീക്കമോ ശ്വസിക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കിൽ ​ഗർഭിണികൾ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Heart Disease | കണങ്കാലിലെ നീര് ഹൃ​ദ്രോ​ഗ സൂചനയോ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement