കായിക താരങ്ങൾക്ക് ഇടക്കിടെ പരിക്കുകൾ പറ്റുന്ന വാർത്തകൾ നാം വായിക്കാറുണ്ട്. പരിക്ക് ഏതു കായികതാരത്തിന്റെയും പേടിസ്വപ്നമാണ്. അത്‍ലറ്റിക് താരങ്ങളിൽ 44 ശതമാനം പേർക്കും തങ്ങളുടെ കരിയറിൽ ഏതെങ്കിലും വിധത്തിലുള്ള ശാരീരിക പരിക്കുകൾ ഉണ്ടാകാറുണ്ട്. അത് ചെറിയ പരിക്കുകളോ മാരകമായവയോ ആകാം. വിവിധ തരത്തിലുള്ള പരിക്കുകളെക്കുറിച്ചും അവയെ എങ്ങനെയൊക്കെ നേരിടാം എന്നതും നാം അറിഞ്ഞിരിക്കണം. അത്തരം ചില പരിക്കുകളെക്കുറിച്ച് കൂടുതൽ മനസിലാക്കാം.
Also read: Health | മുപ്പതുകൾക്ക് ശേഷം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ? നാല് മാർഗങ്ങൾ ഇതാ
1. കാൽമുട്ടിലെ അസ്ഥികൾക്ക് സംഭവിക്കുന്ന ക്ഷതം (ACL Tear)
കാൽമുട്ടിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കാൻ സാധ്യതയുള്ള അസ്ഥിയാണ് ACL (anterior cruciate ligament). ന്യൂറോ മസ്കുലർ ആക്ടിവിറ്റികൾ, ഡൈനാമിക് ജോയിന്റ് ആക്ടിവിറ്റികൾ, ബാലൻസിങ്ങ് എന്നിവ അടിസ്ഥാനമാക്കിയാണ് ചികിൽസ നൽകുന്നത്.
2. കാൽമുട്ടിലെ തരുണാസ്ഥികൾക്കേൽക്കുന്ന പരിക്ക് (Meniscus Tear)
തുടയെല്ലിനും കാലിലെ വലിയ അസ്ഥിക്കും ഇടയിലുള്ള തരുണാസ്ഥിയുടെ ഒരു ഭാഗമാണ് മെനിസ്കസ്. ACL കഴിഞ്ഞാൽ കായിക താരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പരിക്കാണിത്. ശരീര ഭാരം നിയന്ത്രിക്കുക, ഇടുപ്പിലെ അസ്ഥികളെ ബലമുള്ളതാക്കുന്ന വ്യായാമങ്ങൾ ചെയ്യുക, തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
3. കണങ്കാൽ ഉളുക്കുന്നത് (Ankle Sprain)
കണങ്കാൽ, കാൽമുട്ട്, കൈത്തണ്ട, തള്ളവിരൽ എന്നീ ഭാഗങ്ങളിലെല്ലാം ഉളുക്ക് സംഭവിക്കാം. അത‍്‍ലറ്റുകൾക്ക് കണങ്കാൽ ഉളുക്കാനുള്ള സാധ്യതയാണ് കൂടുതൽ. കണങ്കാലിനു സംഭവിക്കുന്ന ഉളുക്ക് ശരിയാക്കുന്നതിനുള്ള ന്യൂറോ മസ്കുലർ ആക്ടിവിറ്റികൾ ചെയ്യാവുന്നതാണ്. ഇതിൽ ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങളും ഉണ്ട്. ഇതിലൂടെ വീണ്ടും ഉളുക്ക് സംഭവിക്കാനുള്ള സാധ്യത കുറക്കാം.
4 പേശിവേദന
ശരീരത്തിലോ പേശികൾക്ക് സ്ഥാനഭ്രമമോ മുറിവോ സംഭവിക്കുമ്പോൾ ആകാം പേശീവേദന ഉണ്ടാകുന്നത്. തുടയിലെ ഞരമ്പുകൾ, റൊട്ടേറ്റർ കഫ്, ക്വാഡ്രിസെപ്സ്, തുടങ്ങിയ ഭാഗങ്ങളിലാകാം ഇത് സംഭവിക്കുന്നത്.
5. ബർസിറ്റിസ് (Bursitis)
സന്ധികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലൂബ്രിക്കേറ്റിംഗ് ദ്രാവകം അടങ്ങിയ ചെറിയ സഞ്ചികളാണ് ബർസേകൾ. ബർസക്കുണ്ടാകുന്ന വീക്കം ആണ് ബർസിറ്റിസ് എന്ന് അറിയപ്പെടുന്നത്. ബർസിറ്റിസ് ഉള്ളവരിൽ സന്ധികൾക്ക് ചുറ്റുമുള്ള ഭാഗങ്ങളിൽ കഠിനമായ വേദനയോ, നീർവീക്കമോ ഉണ്ടാകാം. കാൽമുട്ടുകൾ, കൈമുട്ടുകൾ, തോളുകൾ, പെരുവിരലുകൾ, ഇടുപ്പ് എന്നീ ഭാഗങ്ങളെയും ബർസിറ്റിസ് ബാധിച്ചേക്കാം. ഇതിനുള്ള ചികിത്സ തീവ്രത, കാരണങ്ങൾ, ലക്ഷണങ്ങൾ എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കും.
ഇവയിൽ ഏതെങ്കിലും സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ചികിൽസ ആരംഭിക്കുകയും വിശ്രമിക്കുകയും ഐസ് പാക്ക് വെയ്ക്കൽ, ബാൻഡേജ് ചുറ്റൽ, പരിക്കു പറ്റിയ ഭാഗം ഉയർത്തി വെയ്ക്കൽ എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങൾ ചെയ്യുകയും വേണം. ഇവ സമയോചിതമായി ചെയ്യുന്നതിലൂടെ ഇത്തരം പരിക്കുകളെ ഒരു പരിധിവരെ നമുക്ക് ചെറുക്കാൻ സാധിക്കും.
(ഡോ. സമർത് ആര്യ, കൺസൾട്ടന്റ് ഓർത്തോപീഡിക്‌സ്, ജോയിന്റ് റീപ്ലേസ്‌മെന്റ് & റോബോട്ടിക് സർജറി, സ്പർഷ് ഹോസ്പിറ്റൽ, ബെംഗളൂരു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.