മുപ്പതിന് മുകളിൽ പ്രാളുടെയമുള്ളയാളുക ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. വളരെ ആരോഗ്യപൂർണ്ണമായ ഹൃദയമാകും ഈ പ്രായക്കാർക്കിടയിലുള്ളത്. എന്നാൽ നമ്മൾ ഏത് രീതിയിൽ സംരക്ഷിക്കുന്നുവോ അതേ രീതിയിലായിരിക്കും മുന്നോട്ടുള്ള ഹൃദയത്തിന്റെ ആരോഗ്യം. അതുകൊണ്ട് 30 കളിലുള്ളവർ തീർച്ചയായും ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വ്യായാമം
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഹൈപ്പർ ടെൻഷൻ, പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ, എന്നിവയെല്ലാം ശരിയായ വ്യായാമത്തിലൂടെ കുറയ്ക്കാൻ സാധിക്കും. നീന്തൽ, 40 മിനിറ്റ് വരെ നീളുന്ന നടത്തം എന്നിവ സ്ഥിരമായി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യതകൾ കുറയും.
Also read- Health | ഹൃദയസ്തംഭനം: പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ടതെല്ലാം
ശരിയായ ഭക്ഷണരീതി
ശരീരത്തിന് വേണ്ട പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം ഡ്രൈ ഫ്രൂട്ട്‌സ് ദിവസം അഞ്ച് എണ്ണം വെച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും മിതമായ രീതിയിൽ ഉപ്പ് കഴിക്കുകയും ചെയ്യുന്നത് രോഗങ്ങൾ അകറ്റി നിർത്താൻ നിങ്ങളെ സഹായിക്കും. അതുമാത്രമല്ല കൃത്യമായ ഇടവേളകളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്.
പുകവലി ഒഴിവാക്കുക
ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് പുകവലി. പുകവലിക്കാത്തയാളെക്കാൾ ഇരട്ടി സാധ്യതയാണ് പുകവലിയ്ക്കുന്ന ഒരാളുടെ ഹൃദ്യോഗ സാധ്യത. ഇവരിലെ മരണനിരക്കും കൂടുതലാണ്. പാസീവ് സ്‌മോക്കിംഗും ഹൃദയാരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് മുപ്പതുകളിലെത്തിയവർ പുകവലി പൂർണ്ണമായി ഒഴിവാക്കണം.
പരിശോധനകൾ
മുപ്പതു വയസ്സ് പൂർത്തിയാകുന്നവർ വർഷത്തിലൊരിക്കലെങ്കിലും ആരോഗ്യപരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗ സാധ്യതയുള്ളവർ, പുകവലിക്കുന്നവർ, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ എന്നിവയുള്ളവർ പരിശോധനകൾ സ്ഥിരമാക്കുന്നത് നല്ലതാണ്. പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ള വ്യക്തികൾ ഒരു ഹൃദ്‌രോഗ വിദഗ്ധനെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.
Also read- Health | കണ്ണുകൾക്ക് പരിശോധന ആവശ്യമായി വരുന്നത് എപ്പോൾ? അഞ്ച് പ്രധാന ലക്ഷണങ്ങൾ
ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദയ സംബന്ധിയായ അസുഖങ്ങളെ തുടർന്നാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഹൃദയം തകരാറിലാണെന്ന് തിരിച്ചറിയുംവിധം നിരവധി ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാറുണ്ട്. നെഞ്ച് വേദനയും നെഞ്ചിൽ ഭാരവും കൈകളിൽ വേദനയും ക്ഷീണവുമൊക്കെ അതിൽ പ്രധാനമാണ്. ഹൃദയത്തിന്റെ അനാരോഗ്യം പെട്ടെന്ന് തന്നെ കൈകളെ ബാധിക്കും. ഒരു വസ്തുവിനെ പിടിക്കാൻ പ്രയാസം അനുഭവപ്പെടുകയോ, പിടിക്കുന്ന വസ്തു വഴുതി പോകുകയോ ചെയ്യുന്നതൊക്കെ ലക്ഷണങ്ങളാകാം.
ഈ ഘട്ടത്തിൽ വൈദ്യം സഹായം തേടാൻ വൈകരുത്. അതുപോലെ തന്നെ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാത്തതിനാൽ നിങ്ങളുടെ ഹൃദയത്തിൽ സംഭവിക്കുന്ന എന്തെങ്കിലും തകരാറിന്റെ നേരിട്ടുള്ള ഫലമായി തലകറക്കവും ഉണ്ടാകാം. ശരീരത്തിലെ എന്തെങ്കിലും അസ്വാഭാവികതയുടെ ലക്ഷണമായി തലകറക്കത്തെ കണക്കാക്കാം. ഹൃദയസ്തംഭനത്തിന്റെ അത്ര അറിയപ്പെടാത്ത ചില ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായി ദേഹം വിയർക്കുന്നത്.
(എഴുതിയത്: ഡോ. രാജ്പാൽ സിംഗ്, ഡയറക്ടർ, ഇന്റർവെൻഷണൽ കാർഡിയോളി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്‌മോണ്ട് റോഡ്, ബംഗളുരു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.