കാഴ്ചയെ ബാധിക്കുന്ന പ്രശ്നങ്ങൾ പ്രായമാകുമ്പോഴുണ്ടാകുന്ന ഒരു സ്വാഭാവിക മാറ്റമാണ്. എന്നാൽ, നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കിൽ അത് മറ്റ് പ്രശ്നങ്ങളുടെ ലക്ഷണമാണ്. പ്രമേഹത്തിന്റെ അത്ര അറിയപ്പെടാത്ത സങ്കീർണതകളിലൊന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി (ഡിആർ). പ്രമേഹം മൂലമുണ്ടാകുന്ന റെറ്റിനയിലെ എല്ലാ തകരാറുകളെയും ഈ ഒരൊറ്റ പദം സൂചിപ്പിക്കുന്നു. പരിശോധിക്കാതെ വിട്ടാൽ, ഡിആർ സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കും1.
ഡയബറ്റിക് റെറ്റിനോപ്പതി തിരിച്ചറിയാൻ പ്രയാസമാണ്, കാരണം ഇതിന്റെ പല ലക്ഷണങ്ങളും സാധാരണ ലക്ഷണങ്ങളാണെന്നത് തന്നെ. എന്നിരുന്നാലും, പ്രമേഹമുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ, ഒരു ഡോക്ടറെ കാണേണ്ട സമയമാണിത്1.
നിങ്ങൾ ഒരു ഡിആർ രോഗിയാണെന്ന് സ്ഥിരീകരിച്ചാൽ, രോഗം മൂർച്ഛിക്കുന്നത് തടയാൻ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. ശരീരത്തെ മൊത്തത്തിൽ നോക്കുമ്പോൾ, പരസ്പരം ചേർന്ന് പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളുണ്ട്. നിങ്ങളുടെ കിഡ്നിക്കുണ്ടാകുന്ന പ്രശ്നം ചിലപ്പോൾ നിങ്ങളുടെ റെറ്റിനയുമായി ബന്ധപ്പെട്ടതാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആ ബന്ധം കാണാനാകിലെങ്കിലും. വർഷങ്ങളായി, ഡിആറിനെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങൾ രോഗത്തിന്റെ പുരോഗതിയും രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹ വൃക്കരോഗം, രക്തത്തിലെ ഉയർന്ന പഞ്ചസാര, വൈറ്റമിൻ, ധാതുക്കളുടെ കുറവ്, വ്യായാമം എന്നിവയും തമ്മിലുള്ള ബന്ധങ്ങൾ കാണിക്കുന്നു2.
പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളിലെ നിയന്ത്രണം
ഒരു പ്രമേഹ രോഗിയെന്ന നിലയിൽ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നത് നിങ്ങൾ ചെയ്യുന്ന പതിവ് കാര്യമാണ്. നല്ല വാർത്തയെന്തെന്നാൽ, ഇത് ഡിആർ ഉണ്ടാകുന്നതും അത് കൂടുന്നത് തടയുകയും ഇതുവഴി അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. HbA1c യുടെ 1% കുറവ് പോലും ഡിആർ വികസിപ്പിക്കുകയെന്ന അപകടസാധ്യതയെ 35% കുറയ്ക്കുകയും രോഗത്തിന്റെ പുരോഗതിയിൽ 15-25%, കാഴ്ചശക്തി നഷ്ടപ്പെടുന്നതിൽ 25%, അന്ധത ഉണ്ടാകാനുള്ള സാധ്യതയെ 15% ആയി കുറയ്ക്കുകയും ചെയ്യുന്നു.
പഞ്ചസാരയുടെ അളവ് ദിവസത്തിൽ പല തവണ പരിശോധിക്കാൻ NHS UK ശുപാർശ ചെയ്യുന്നു, കാരണം ഈ അളവ് ഓരോ സമയവും വ്യത്യാസപ്പെടാം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിൽ പരിശോധിക്കുകയാണെങ്കിൽ, അത് 4 മുതൽ 7mmol/l വരെ ആയിരിക്കണം. പ്രമേഹ രോഗിയെന്ന നിലയിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ്, അല്ലെങ്കിൽ HbA1c, ഏകദേശം 48mmol/mol അല്ലെങ്കിൽ 6.5% ആയിരിക്കണം4.
രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, 140/80mmHg-ൽ കൂടുതലോ അല്ലെങ്കിൽ കണ്ണിന് കേടുപാടുകൾ പോലുള്ള പ്രമേഹ സങ്കീർണതകൾ ഉണ്ടെങ്കിൽ 130/80mmHg-ൽ താഴെയോ ആയിരിക്കണം നിങ്ങളുടെ രക്തസമ്മർദ്ദമെന്ന് NHS ശുപാർശ ചെയ്യുന്നു4. ബിപി 180/100 mmHg-യും 150/85 mmHg-യും ഉള്ള രോഗികളെ താരതമ്യം ചെയ്താൽ, ഡിആർ പുരോഗതിയിൽ 33% കുറവും രണ്ടാമത്തെ ഗ്രൂപ്പിലെ കാഴ്ചാ നഷ്ടത്തിന് 50% കുറവും കാണിച്ചു3.
രക്തയോട്ടത്തിലെ ലിപിഡുകളുടെ നിയന്ത്രണം
'ലിപിഡുകൾ' എന്ന് പറയുമ്പോൾ, സാധാരണയായി കൊളസ്ട്രോൾ ലെവൽ, ലിപ്പോപ്രോട്ടീനുകൾ, കൈലോമൈക്രോണുകൾ, VLDL, LDL, apolipoproteins, HDL3 എന്നിവ ഉൾപ്പെടുന്നു. NHS ആരോഗ്യകരമായ മൊത്തം കൊളസ്ട്രോൾ 4mmol/l4 ൽ താഴെയായി നിലനിർത്താൻ ശുപാർശ ചെയ്യുന്നു4.
ഉയർന്ന സെറം ലിപിഡ് ലെവലുകൾ 'ഹാർഡ് എക്സുഡേറ്റുകൾ' എന്നറിയപ്പെടുന്ന ഒരു ഡിആർ സങ്കീർണതയുടെ ഒരു പ്രത്യേക അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന സെറം ലിപിഡ് അളവ് കുറയ്ക്കുന്നത് ഡയബറ്റിക് റെറ്റിനോപ്പതി ഉള്ളവരിൽ ഹാർഡ് എക്സുഡേറ്റുകളുടെ സാധ്യത കുറയ്ക്കുന്നതായി കാണിക്കുന്നു5. അതിനാൽ നിങ്ങളുടെ സെറം ലിപിഡുകൾ ഇപ്പോൾ ഉയർന്നതാണെങ്കിൽ പോലും, ഉടനടി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ കാഴ്ചയിൽ മാറ്റം വരുത്താനാകും.
പൊണ്ണത്തടി, ശാരീരിക പ്രവർത്തനങ്ങൾ, ഡിആർ
പൊണ്ണത്തടിയും പ്രമേഹവും കൈകോർക്കുമെന്നത് പൊതുവെ അറിവുള്ള കാര്യമാണ്. ഇപ്പോൾ, ശാസ്ത്രവും ഇതിനെ പിന്തുണയ്ക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ നടത്തിയ മെറ്റാ അനാലിസിസ് കാണിക്കുന്നത് അമിതവണ്ണം ഡിആറിന്റെ ആവൃത്തി കൂട്ടുന്നു എന്നാണ്3.
ശാരീരിക വ്യായാമം കൂട്ടുന്നത് ഡിആർ വികസിക്കാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതാണ് നല്ല വാർത്ത! ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഉയർന്ന അളവിലുള്ള ശാരീരിക വ്യായാമങ്ങൾ ഡിആർ കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റിൽ കുറയാതെ വ്യായാമം ചെയ്യുന്നത് ഡിആർ വികസിക്കുന്നതിന്റെ സാധ്യത 40% കുറയ്ക്കും3..
ഡിആർ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ട ഭക്ഷണക്രമങ്ങളും ഭക്ഷണങ്ങളും
ഭക്ഷണക്രമത്തിൽ മെച്ചപ്പെടുത്തലുകളുമായി ഡിആറുമായി പോരാടാൻ ആഗ്രഹിക്കുന്നവർക്ക്, നിരവധി ഓപ്ഷനുകളുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, മറ്റ് ഭക്ഷണ ഗ്രൂപ്പുകൾ എന്നിവയുടെ നല്ല മിക്സ് ഉണ്ടാക്കാൻ നാം ശ്രമിക്കുമ്പോൾ, ഡിആർ പോലുള്ള മറ്റ് വിട്ടുമാറാത്ത അസുഖങ്ങൾക്കെതിരെ പോരാടുന്നതിന് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ പ്രത്യേക ഭക്ഷണക്രമങ്ങളും ചില ഭക്ഷണങ്ങളും ഉണ്ട്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം
നമ്മൾ എല്ലാവരും നന്നായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. പാചകം ചെയ്യുന്നതാണെങ്കിലും ഓർഡർ ചെയ്യുന്ന ഭക്ഷണമാണെങ്കിലും നമ്മുടെ നഗരങ്ങളിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ചില ഭക്ഷണങ്ങളോടുള്ള നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാരണം പോഷകങ്ങളടങ്ങിയ ഭക്ഷണം കിട്ടാതെ വരാം. പതിവ് രക്തപരിശോധനകളും ഡോക്ടർമാരുടെ സന്ദർശനവും ഈ അഭാവത്തെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുകയും നിങ്ങളുടെ കാഴ്ച മാത്രമല്ല, ശരീരത്തിലെ മറ്റ് നിരവധി അവയവങ്ങളെയും സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
വിറ്റാമിൻ ബി 1 (തയാമിൻ): ഉയർന്ന അളവിലുള്ള (50-100 മില്ലിഗ്രാം / ദിവസം) തയാമിൻ സപ്ലിമെന്റേഷൻ സുരക്ഷിതവും ഡിആർ ഡയബറ്റിക്ക് നെഫ്രോപതി എന്നിവയുൾപ്പെടെ എല്ലാ അവയവങ്ങളുടെ പരിക്കുകൾ ചികിത്സിക്കുന്നതിനും തടയുന്നതിനും ഉപയോഗപ്രദമാണ്3.
വിറ്റാമിൻ ഡി: വിറ്റാമിൻ ഡിയുടെ ഒപ്റ്റിമൽ ലെവൽ നിലനിർത്തുന്നത് ഡിആറിന്റെ അപകടസാധ്യതയും തീവ്രതയും കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, ഇത് പാൻക്രിയാസിന്റെ ശരിയായ പ്രവർത്തനം, കൃത്യമായ രക്തയോട്ടം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം എന്നിവ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു3.
വിറ്റാമിൻ ഇ: ടൈപ്പ് 1 പ്രമേഹമുള്ളവരിൽ നടത്തിയ 10 വർഷത്തെ പഠനത്തിൽ, വിറ്റാമിൻ ഇ സപ്ലിമെന്റേഷൻ 1800 IU ദിവസേന റെറ്റിനയിലെ രക്തയോട്ടം മെച്ചപ്പെടുത്തി. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്തു, ഇത് ഡിആറിനെ കൂട്ടുന്ന ഒരു കാരണമാണ്3.
സിങ്ക്: മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, ഡയബറ്റിക് മൈക്രോവാസ്കുലർ സങ്കീർണതകൾ, ഡിആർ3 തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ കാരണവുമായി സിങ്കിന്റെ കുറവ് ബന്ധപ്പെട്ടിരിക്കുന്നു3.
കാഴ്ച നഷ്ടപ്പെടുന്നതിനെതിരെ ശക്തമായ പ്രതിരോധം: പതിവ് പരിശോധന
നല്ല ആരോഗ്യത്തിലേക്കുള്ള യാത്ര, പ്രത്യേകിച്ച് പ്രമേഹവും ഡിആറും വരുമ്പോൾ, ശരിയായ രോഗനിർണയത്തിൽ നിന്നാണ് ആരംഭിക്കുന്നത്. പലപ്പോഴും, പ്രമേഹം ഇൻസുലിനോ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവുമായോ യാതൊരു ബന്ധവുമില്ലാത്ത സങ്കീർണതകൾ ഉണ്ടാക്കുന്നു. കാരണം പ്രമേഹം ശരീരത്തിലെ പല അവയവ വ്യവസ്ഥകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു എന്നതാണ്. അതിനാൽ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നതാണ് തിരുത്തൽ നടപടിയെടുക്കുന്നതിലെ ആദ്യപടി.
രോഗം മൂർച്ഛിച്ച് കഴിഞ്ഞാൽ മാത്രമേ ഡിആർ ലക്ഷണങ്ങൾ പ്രകടമാകൂ എന്നതിനാൽ, ഡിആറിനായി പ്രീ-എംപ്റ്റീവ്, റെഗുലർ സ്ക്രീനിംഗ് നടത്തേണ്ടത് പ്രധാനമാണ്. 1980-നും 2008-നും ഇടയിൽ ലോകമെമ്പാടും നടത്തിയ 35 പഠനങ്ങളുടെ അടിസ്ഥാനത്തിൽ, റെറ്റിന ഇമേജുകൾ ഉപയോഗിച്ച് പ്രമേഹമുള്ളവരിൽ ഡിആറിന്റെ മൊത്തത്തിലുള്ള വ്യാപനം 35% ആണെന്ന് കണക്കാക്കപ്പെടുന്നു, 12% പേരിൽ കാഴ്ചയ്ക്ക് ഭീഷണിയായ ഡിആർ ഉണ്ട്6. ഇന്ത്യയിൽ, 2045 ആകുമ്പോഴേക്കും പ്രമേഹമുള്ളവരുടെ എണ്ണം 134 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഡിആറിനെ ഒരു പൊതു ആരോഗ്യ വെല്ലുവിളിയായി മാറ്റുന്നു7.
എന്നിരുന്നാലും, ഡിആർ ഒരിക്കൽ കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിനും നിങ്ങളുടെ കാഴ്ചയ്ക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിനും നിങ്ങൾക്കും നിങ്ങളുടെ ഡോക്ടർക്കും വ്യക്തമായ ഒരു പാത ചാർട്ട് ചെയ്യാൻ കഴിയും. ഡിആർ ഉണ്ടെന്നും അതിനായി സ്ഥിരമായി പരിശോധന നടത്തണമെന്നുമുള്ള അവബോധം മാത്രമാണ് ഇതിന് വേണ്ടത്1.
2021-ൽ Network18, നൊവാർട്ടിസുമായി സഹകരിച്ച് 'Netra Suraksha' - പ്രമേഹത്തിനെതിരെ ഇന്ത്യ സംരംഭം ആരംഭിച്ചതിന് പിന്നിലെ പ്രചോദനം ഇതാണ്. ആദ്യ സീസണിൽ, ഈ സംരംഭം അവബോധം വളർത്തുന്നതിനായി വൈദ്യശാസ്ത്രം, നയരൂപീകരണം, ചിന്തകർ എന്നീ മേഖലയിലെ മികച്ച മനസ്സുകളെ ഒരുമിച്ചു കൊണ്ടുവന്നു. ഈ വർഷം, രാജ്യത്തുടനീളമുള്ള വ്യക്തിഗത ആരോഗ്യ ക്യാമ്പുകളിലേക്ക് കടന്നുകയറി ഡിആറിനെ കുറിച്ച് അവബോധം സൃഷ്ടിച്ച് ഈ സംരംഭം വലിയ മുന്നേറ്റം നടത്തുകയാണ്.
ഏറ്റവും പുതിയ വിവരങ്ങൾക്കൊപ്പം ഹെൽത്ത് ക്യാമ്പുകൾ എപ്പോൾ, എവിടെ നടക്കുന്നു എന്നതിനെക്കുറിച്ചും നേത്ര സുരക്ഷാ വെബ്സൈറ്റിൽ ( https://www.news18.com/netrasuraksha/ ) സീസൺ 1 മുതലുള്ള വിജ്ഞാന ലേഖനങ്ങളും വിശദീകരണ വീഡിയോകളും പാനൽ ചർച്ചകളും നിങ്ങൾക്ക് കണ്ടെത്താം. പ്രമേഹരോഗികളായ മറ്റ് ആളുകളിലേക്ക് ഈ വാക്ക് എത്തിക്കുന്നതിനും അറിവ് സ്വയം ആയുധമാക്കുന്നതിനും ഞങ്ങളോടൊപ്പം പങ്കാളിയാകുക.
ഓർക്കുക, ഡിആറിനെ തുടർന്നുള്ള കാഴ്ചാ നഷ്ടം അതിനെ ട്രാക്കിൽ നിർത്താം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തും പോലെ, നിങ്ങളുടെ ഭക്ഷണക്രമത്തിലും വ്യായാമ വ്യവസ്ഥയിലും ജീവിതരീതിയിലും എല്ലാ മാറ്റങ്ങളും ഡോക്ടറുമായി കൂടിയാലോചിച്ച് വരുത്തുക. സാവധാനത്തിലും സ്ഥിരതയിലും മാത്രമേ ഓട്ടത്തിൽ വിജയിക്കാനാകൂ!
റഫറൻസ്:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.