Monkeypox | മങ്കിപോക്സ് ലൈംഗികബന്ധത്തിലൂടെ പകരുമോ? സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

യുകെ (Uk) പോലുള്ള രാജ്യങ്ങളില്‍ ലൈംഗിക ബന്ധങ്ങളില്‍ (sex) ഏര്‍പ്പെടുന്ന, പ്രത്യേകിച്ച് പുരുഷന്മാരില്‍ (men) കുരങ്ങുപനി വ്യാപിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് (monkeypox) റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ആളുകള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് പലവിധത്തിലുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്. ആഫ്രിക്കയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഈ രോഗം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. എന്നാല്‍ യുകെ (Uk) പോലുള്ള രാജ്യങ്ങളില്‍ ലൈംഗിക ബന്ധങ്ങളില്‍ (sex) ഏര്‍പ്പെടുന്ന, പ്രത്യേകിച്ച് പുരുഷന്മാരില്‍ (men) കുരങ്ങുപനി വ്യാപിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ഈ കണ്ടെത്തല്‍. കുരങ്ങുപനി എങ്ങനെ പടരുന്നുവെന്നും അണുബാധയ്ക്ക് ലൈംഗികതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കാം.
മങ്കിപോക്സ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുസരിച്ച് മങ്കിപോക്സ് ബാധിച്ചവരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയാണ്:
- പനി
- തലവേദന
- പേശീവേദന, നടുവ് വേദന
- വീര്‍ത്ത ലിംഫ് നോഡുകള്‍
- തളര്‍ച്ച
- മുഖം, വായ, കൈകള്‍, കാല്‍പാദം, നെഞ്ച്, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങിയ ഭാഗങ്ങളില്‍ മുഖക്കുരു പോലെ തോന്നിക്കുന്ന തടിപ്പും പാടും
മങ്കിപോക്സ് എങ്ങനെയാണ് പകരുന്നത്? ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്സ് പകരുമോ?
സിഡിസി റിപ്പോർട്ട് പ്രകാരം, രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മങ്കിപോക്സ് പകരും.
advertisement
മങ്കിപോക്സ് ബാധിച്ച ഒരാളുടെ ശരീരത്തിലെ പാടുകൾ, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം വഴി രോഗം പകരാം.
മങ്കിപോക്സ് ബാധിച്ച ഒരാള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, വസ്ത്രങ്ങള്‍, കിടക്കകള്‍, തൂവാലകള്‍, അവര്‍ സ്പര്‍ശിച്ച സ്ഥലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാം.
ശ്വസനം
ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ്, വജൈനല്‍ സെക്‌സ് എന്നിവയിലൂടെയും രോഗം പകരാം. കൂടാതെ മങ്കിപോക്സ് ബാധിച്ചയാളുടെ ജനനേന്ദ്രിയമോ ലിംഗമോ മലദ്വാരമോ സ്പര്‍ശിച്ചാലും രോഗം പകരും.
ദീര്‍ഘനേരത്തെ നേരിട്ടുള്ള സമ്പര്‍ക്കം
മങ്കിപോക്സ് ബാധിച്ച ഒരു വ്യക്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോൾ ഉപയോഗിച്ച കിടക്ക, ടവലുകള്‍, സെക്സ് ടോയ്സ് തുടങ്ങിയവ സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം.
advertisement
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധവും രോഗം പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.
എന്നാല്‍ യോനിയിലെ സ്രവങ്ങളിലോ മറ്റ് ശരീര സ്രവങ്ങളിലോ വൈറസ് കണ്ടെത്താനാകുമോ എന്ന് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്ന് യുഎസ് ഹെല്‍ത്ത് ബോഡി പറഞ്ഞു. ആരോഗ്യ ഏജന്‍സികളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍, ദീര്‍ഘനേരത്തെ അടുപ്പമോ സ്പര്‍ശനമോ രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി ആഫ്രിക്കന്‍ മേഖലയില്‍ കണ്ടുവരുന്ന ഈ രോഗം ലൈംഗികതയിലൂടെ പകരുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നില്ല.
advertisement
യുകെയിലെ പുരുഷന്മാര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വൈറോളജിസ്റ്റ് മൈക്കല്‍ സ്‌കിന്നര്‍ നേരത്തെ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞിരുന്നു. ' ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം എന്തുതന്നെയായാലും സാധാരണ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കം ആവശ്യമാണ് അതിനാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലായിരിക്കും' സ്‌കിന്നര്‍ പറഞ്ഞു. രോഗം പകരാന്‍ കാരണമാകുന്ന അടുത്ത സമ്പര്‍ക്കം ഉണ്ടാകുന്നതിനാല്‍ ലൈംഗികബന്ധത്തിലൂടെ കുരങ്ങു പനി പടരാന്‍ സാധ്യത ഉണ്ടെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഫ്രാങ്കോയിസ് ബലൂക്സും വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
Monkeypox | മങ്കിപോക്സ് ലൈംഗികബന്ധത്തിലൂടെ പകരുമോ? സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement