Long Working Hours | ഇരുന്ന് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

Last Updated:

ഇരുന്ന് കൊണ്ടുള്ള ജോലിയുടെ സമയം കൂടുന്നതിനനുസരിച്ച് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാവുമെന്ന് പഠനം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ദീർഘനേരം കമ്പ്യൂട്ടറിന് (Computer) മുന്നിലിരുന്ന് ജോലി ചെയ്യുന്നവരെ ഭാവിയിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ (health issues) കാത്തിരിക്കുന്നുണ്ട്. കടുത്ത ക്ഷീണം, പ്രമേഹം, ഉത്കണ്ഠ (Anxiety), ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഇത്തരക്കാർക്ക് വരാൻ സാധ്യതയുണ്ട്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ദിവസവും എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഹൃദയാഘാതമോ സ്ട്രോക്കോ (Stroke) ഉണ്ടാവാൻ 20 ശതമാനം വരെ സാധ്യത കൂടുതലാണെന്നാണ്. ഇരുന്ന് കൊണ്ടുള്ള ജോലിയുടെ സമയം കൂടുന്നതിനനുസരിച്ച് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാവുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
“നിങ്ങൾ ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ, എത്ര സമയം ഇരിക്കുന്നുവോ അതിന് പരിഹാരമാവുന്ന തരത്തിൽ മറ്റ് സമയങ്ങളിൽ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക,” സൈമൺ ഫ്രേസർ സർവ്വകലാശാലയിലെ ഹെൽത്ത് സയൻസസ് പ്രൊഫസറും പഠനത്തിൻെറ സഹ ഗവേഷകനുമായ സ്കോട്ട് ലിയർ പറഞ്ഞു. നിങ്ങളുടെ ജീവിതശൈലിയിൽ സ്ട്രെച്ചിംഗ് ഉൾപ്പെടുത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ത്രൈവ് ഗ്ലോബൽ പറയുന്നു. സ്ട്രെച്ചിംഗിന് വ്യായാമത്തിൽ വലിയ പങ്കുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ല, കൃത്യമായി ശരീരം സ്ട്രെച്ച് ചെയ്യുന്നത് ഒരുപരിധി വരെ ശരീരത്തിന് ഗുണം ചെയ്യും. ശരീരത്തിലുടനീളമുള്ള പേശികളുടെ പിരിമുറുക്കം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
advertisement
നന്നായി വ്യായാമം ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇരുന്ന് ജോലി ചെയ്യുന്നതിൻെറ വലിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും.
ശരീരം സ്ട്രെച്ച് ചെയ്യുമ്പോൾ നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
  1. കഴുത്തിൽ നിന്ന് തുടങ്ങുക. കഴുത്ത് റൊട്ടേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. കമ്പ്യൂട്ടറിൽ നോക്കി ജോലി ചെയ്യുമ്പോൾ കഴുത്ത് പലപ്പോഴും ഒരേ അവസ്ഥയിലായിരിക്കും. എന്നാൽ കഴുത്ത് റൊട്ടേറ്റ് ചെയ്ത് തുടങ്ങുമ്പോൾ ഇത് മാറും. കഴുത്തിലെ പിരിമുറുക്കത്തിന് അയവുണ്ടാവും.
  2. ഇതിന് ശേഷം തോൾ റൊട്ടേറ്റ് ചെയ്യുകയും തോൾ വെട്ടിക്കുകയും ചെയ്യുക.
  3. പിന്നീട് നിങ്ങളുടെ കൈത്തണ്ടകൾ സാവധാനത്തിലും വളരെ ശാന്തമായും, ഘടികാരദിശയിലും, തുടർന്ന് എതിർ ഘടികാരദിശയിലും തിരിക്കുക. ഇതിന് ശേഷം മറ്റേ കൈ ഉപയോഗിച്ച് കൈത്തണ്ട നീട്ടാൻ ശ്രമിക്കുക. കുറച്ച് സമയം അങ്ങനെ പിടിക്കുക. ജോലി ചെയ്യുന്ന സമയത്ത് നിങ്ങളുടെ കൈകളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും.
  4. അടുത്ത ഘട്ടത്തിൽ നട്ടെല്ല് സ്ട്രെച്ച് ചെയ്യുകയാണ് വേണ്ടത്. ഇതിലൂടെ ശരീരത്തിലുടനീളം രക്തചംക്രമണം നന്നായി നടക്കുകയും ഒരു പുതിയ ഉൻമേഷം ഉണ്ടാവുകയും ചെയ്യും.
  5. കാലിനും ആവശ്യമായ പരിഗണന നൽകേണ്ടതുണ്ട്. കാലുകൾ നിലത്തിന് സമാന്തരമായി വെക്കുകയാണ് ചെയ്യേണ്ടത്. എന്നിട്ട് സ്ട്രെച്ച് ചെയ്യുക.
  6. ശരീരം പരമാവധി സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള യോഗ ആസനങ്ങളും ചെയ്ത് നോക്കാവുന്നതാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
Long Working Hours | ഇരുന്ന് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement