Fasting | നല്ല ഉറക്കം ലഭിക്കും, പ്രതിരോധ ശേഷി കൂട്ടും; വ്രതം എടുത്താൽ നിരവധി ആരോഗ്യ ഗുണങ്ങൾ

Last Updated:

ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഉപവാസമെടുക്കുന്നത് നല്ലതാണ്

വിശ്വാസത്തിന്റെ പേരിലും അല്ലാതേയും പലരും വ്രതം എടുക്കാറുണ്ട്. നിശ്ചിത സമയത്തേക്ക് ആഹാരവും വെള്ളവും ഒഴിവാക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ചെറിയ സമയത്തേക്ക് ഇടയ്ക്കിടെ ഉപവാസം എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗം തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗമായി ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ഉപവാസം കൂടുതൽ പ്രചാരത്തിലുണ്ട്. ഉപവാസം ശാരീരികവും മാനസികവുമായ ആരോഗ്യപരമായ ചില ഗുണങ്ങളും നൽകുന്നു.
ഉപവാസത്തിന്റെ ആരോഗ്യ ഗുണങ്ങൾ
  • രക്ത സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
  • ദഹനപ്രക്രിയ സുഖമമാക്കും. വയർ വീർക്കുന്നത് തടയാം.
  • നല്ല ഉറക്കം ലഭിക്കുന്നതിനും ഉപവാസം സഹായിക്കുന്നു.
  • ഭക്ഷണം ഒഴിവാക്കുന്നതും കൃത്യമായ ഇടവേളയിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
  • യുവത്വം നിലനിർത്താനും ദീർഘായുസ്സിനും ഉപവാസം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH) ഉത്തേജിപ്പിക്കുകയും ഹീമോഗ്ലോബിൻ, ഇൻസുലിൻ എന്നിവയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ശരീരത്തിലെ രോഗബാധിത കോശങ്ങളെ നശിപ്പിച്ച് ശരീരത്തെ പുനുരജ്ജീവിപ്പിക്കുന്നു.
advertisement
മാനസികാരോഗ്യത്തിന് ഉപവാസം
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപവാസം സഹായിക്കും. വ്രതമനുഷ്ട‌ിക്കുമ്പോൾ ദഹനത്തിന് ആവശ്യമായ ഊർജം തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഉപയോഗിക്കാം. അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം തുടങ്ങിയ മാനസിക വൈകല്യങ്ങളിൽ നിന്ന് ഇത് തലച്ചോറിനെ സംരക്ഷിക്കുന്നു.
  • ഉപവാസം ന്യൂറോണുകളെ ഊർജ്ജസ്വലമാക്കുകയും ഇത് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുകയും അതിന്റെ ഫലമായി മനസ്സിന്റെ വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • ചിന്ത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ഉപവാസം ആത്മീയവും മാനസികവുമായ ഉന്മേഷം വളർത്തുന്നു.
  • മനസ്സിന് ശാന്തിയും മോശം ചിന്തകളിൽ നിന്ന് രക്ഷയും നൽകാൻ ഉപവാസത്തിന് കഴിയും. സമ്മർദം, വിഷാദം എന്നിവ കുറയ്ക്കാനും സഹായിക്കും
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
Fasting | നല്ല ഉറക്കം ലഭിക്കും, പ്രതിരോധ ശേഷി കൂട്ടും; വ്രതം എടുത്താൽ നിരവധി ആരോഗ്യ ഗുണങ്ങൾ
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement