• HOME
 • »
 • NEWS
 • »
 • life
 • »
 • ഗര്‍ഭധാരണവും പ്രമേഹവും നിങ്ങളുടെ കണ്ണുകളും തമ്മിലുള്ള വിചിത്രമായ ബന്ധം

ഗര്‍ഭധാരണവും പ്രമേഹവും നിങ്ങളുടെ കണ്ണുകളും തമ്മിലുള്ള വിചിത്രമായ ബന്ധം

ഗര്‍ഭധാരണം, പ്രമേഹം, നിങ്ങളുടെ കണ്ണുകള്‍ എന്നിവയ്ക്കിടയിലെ കൗതുകകരമായ കാര്യം

 • Last Updated :
 • Share this:
  ഒരു ഡോക്ടറുടെ പക്കല്‍ പരിശോധനയ്ക്കെത്തുമ്പോഴെല്ലാം നിങ്ങള്‍ക്ക് പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉണ്ടോയെന്ന് അവര്‍ സ്ഥിരമായി ചോദിക്കാറുണ്ട്. ഈ രണ്ട് അസുഖവും ശരീരത്തിലെ മിക്കവാറും എല്ലാ സിസ്റ്റങ്ങളെയും ബാധിക്കുന്നതിനാലാണ് അവര്‍ അത്തരത്തിലൊരു ചോദ്യം ചോദിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ അറ്റ്‌ലസ് 2019 റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ ഇന്ത്യയിലെ ജനസംഖ്യയിലെ മുതിര്‍ന്ന ആളുകളില്‍ ഏകദേശം 77 ദശലക്ഷം പ്രമേഹ രോഗികളുണ്ട്1.

  എന്നാല്‍ മിക്ക ആളുകളും പ്രമേഹത്തെക്കുറിച്ച് പറയുമ്പോള്‍, ടൈപ്പ് 1 (ഓട്ടോ ഇമ്മ്യൂണ്‍) പ്രമേഹത്തെ കുറിച്ചും ടൈപ്പ് 2 (മുതിര്‍ന്നവര്‍ക്കുള്ളതോ ഭക്ഷണവുമായി ബന്ധപ്പെട്ടതോ ആയ) പ്രമേഹത്തെക്കുറിച്ചുമാണ് ഓര്‍ക്കുക. എന്നാല്‍ പലപ്പോഴും ഇതേ പരിചരണം ലഭിക്കാത്ത മൂന്നാമതൊരു തരമുണ്ട്. ഗര്‍ഭകാല പ്രമേഹം. ഇതുവരെ പ്രമേഹമില്ലാത്ത ഒരു സ്ത്രീക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വരുമ്പോഴാണ് ഗര്‍ഭകാല പ്രമേഹം നിര്‍ണ്ണയിക്കപ്പെടുന്നത്2.

  ഗര്‍ഭകാല പ്രമേഹവും ഡയബറ്റിക് റെറ്റിനോപ്പതിയും

  ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുകയും പ്രമേഹം ശരീരം സ്വയം നിയന്ത്രിക്കുന്ന രീതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കില്‍, ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം ഗര്‍ഭകാലത്തും അതിനുശേഷവും അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും. ഉദാഹരണത്തിന്, ഗര്‍ഭകാല പ്രമേഹം ഗര്‍ഭകാലത്തെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് പ്രസവസമയത്ത് ഒരു സ്ത്രീക്ക് സ്‌ട്രോക്ക് അല്ലെങ്കില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിയന്ത്രണ വിധേയമല്ലാത്ത ഗര്‍ഭകാല പ്രമേഹം കുഞ്ഞിന് ജനനസമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാകുന്നു3.

  ഗര്‍ഭിണികളിലെ ഡയബറ്റിക് റെറ്റിനോപ്പതിയാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം4. ഡയബറ്റിക് റെറ്റിനോപ്പതി ഒരു നേത്രരോഗമാണ്, ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുന്നതിലേക്കും പൂര്‍ണ്ണ അന്ധതയ്ക്കും കാരണമാകും. പ്രമേഹം റെറ്റിനോപ്പതിക്ക് കാരണമാകുന്നു, കാരണം രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് പ്രമേഹത്തിന്റെ ഡ്രൈവറാണ്. നിങ്ങളുടെ കണ്ണിന്റെ പിന്‍ഭാഗത്തുള്ള റെറ്റിനയെ പിന്തുണയ്ക്കുന്ന ചെറിയ രക്തക്കുഴലുകള്‍ക്ക് അത് കേടുപാടുകള്‍ വരുത്തുന്നു. കാലക്രമേണ, ആ കേടുപാടുകള്‍ രക്തക്കുഴലുകളില്‍ രക്തസ്രാവത്തിനും ഫ്‌ലൂയിഡുകള്‍ ചോരുന്നതിനും ബ്ലോക്കുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. ഗര്‍ഭകാല പ്രമേഹത്തില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുടെ വ്യാപനം 10 ശതമാനത്തിനും 27 ശതമാനത്തിനും ഇടയിലാണെന്ന റിപ്പോര്‍ട്ടാണ് ഭീതിപ്പെടുത്തുന്ന മറ്റൊരു കാര്യം6.

  പേടി തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ നിങ്ങള്‍ ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് II പ്രമേഹമുള്ള ഗര്‍ഭിണിയാണെങ്കില്‍ എന്ത് സംഭവിക്കും? 1922-ല്‍ ഇന്‍സുലിന്‍ സുലഭമാകുന്നതിന് മുമ്പ്, പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഗര്‍ഭധാരണം ഡയബറ്റിക് റെറ്റിനോപ്പതിയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്നില്ലെങ്കിലും, റെറ്റിനോപ്പതിയുണ്ടാകാനുള്ള സാധ്യത 50%-70% കേസുകളില്‍ സംഭവിക്കുന്നു. രണ്ടാം ത്രൈമാസത്തിലാണ് വഷളാകാനുള്ള ഏറ്റവും വലിയ അപകടസാധ്യത. പ്രസവശേഷം 12 മാസത്തോളം ഇത് നീണ്ടുനില്‍ക്കും7.

  ആര്‍ക്കാണ് അപകടസാധ്യത?

  ഗവേഷണങ്ങള്‍ പ്രകാരം ടൈപ്പ് 1 പ്രമേഹമുള്ള സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം, ആദ്യ പരിശോധനയില്‍ ടൈപ്പ് 1 പ്രമേഹമുള്ള സ്ത്രീകളില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുടെ വ്യാപനം 57%-62% ആയിരുന്നു, ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഇത് 17%-28% ആണ്4.

  ടൈപ്പ് 2 പ്രമേഹത്തില്‍ ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ ഡിആറിന്റെ വ്യാപനം 14% ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ടൈപ്പ് 1 പ്രമേഹത്തില്‍ ഇത് 34% മുതല്‍ 72% വരെയാണ്. നിങ്ങള്‍ പ്രമേഹരോഗിയായ ഒരു സ്ത്രീയാണെങ്കില്‍, നിങ്ങളുടെ ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഡിആര്‍ പരിശോധിക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുക4.

  ഇന്ന്, പ്രമേഹമുള്ള മിക്ക വ്യക്തികള്‍ക്കും പ്രമേഹമില്ലാത്ത വ്യക്തികള്‍ക്ക് സമാനമായി സുരക്ഷിതമായ ഗര്‍ഭധാരണവും പ്രസവവും സാധ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) പരിപാലനം, ഭക്ഷണക്രമം, പതിവായി രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷിക്കല്‍, ഇടയ്ക്കിടെയുള്ള ഇന്‍സുലിന്‍ ക്രമീകരണം എന്നിവയാണ് ഇതിന് സഹായിക്കുന്നത്4.

  ഡയബറ്റിക് റെറ്റിനോപ്പതി അപകടസാധ്യത നിങ്ങള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യാം?

  മിക്ക രോഗങ്ങളെയും പോലെ, ഡയബറ്റിക് റെറ്റിനോപ്പതിയുടെ പ്രതിരോധവും ചികിത്സയും ആരംഭിക്കുന്നത് പരിശോധനകളില്‍ നിന്നാണ്. നിങ്ങളുടെ പ്രൈമറി കെയര്‍ ഫിസിഷ്യന്‍ അല്ലെങ്കില്‍ OB/GYN ഗര്‍ഭകാല പ്രമേഹം പരിശോധിക്കണം7. നിങ്ങളുടെ ഫലങ്ങള്‍ പോസിറ്റീവ് ആണെങ്കില്‍ നേത്രരോഗവിദഗ്ദ്ധരെ കാണുക. ഡയബറ്റിക് റെറ്റിനോപ്പതി സാധാരണഗതിയില്‍ ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളോ ലക്ഷണങ്ങളോ കാണിക്കാറില്ല, എന്നാല്‍ അതിനെ നേരത്തെ പിടികൂടുന്നതാണ് ഏറ്റവും നല്ല മാര്‍ഗം - അങ്ങനെയാകുമ്പോള്‍ അത് കൂടുതല്‍ വഷളാകില്ല.

  ഈ അപകടസാധ്യത കൂടുതല്‍ അറിയപ്പെടാത്തതിനാല്‍, ഡയബറ്റിക് റെറ്റിനോപ്പതി, അത് നിങ്ങളുടെ കാഴ്ചയ്ക്ക് വരുത്തുന്ന അപകടസാധ്യതകള്‍, ഡയബറ്റിക് റെറ്റിനോപ്പതി കാരണം കാഴ്ചശക്തി നഷ്ടപ്പെടുന്നത് തടയുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നൊവാര്‍ട്ടിസുമായി സഹകരിച്ച് Network18 'Netra Suraksha' - പ്രമേഹത്തിനെതിരെ ഇന്ത്യ ക്യാംപെയിന്‍ ആരംഭിച്ചു. ഈ സംരംഭം രാജ്യത്തുടനീളമായി ഗ്രൗണ്ട് ബോധവല്‍ക്കരണ ക്യാമ്പുകളുടെ ഒരു പരമ്പര തന്നെ നടത്തും.

  ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ചും അത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും കൂടുതലറിയാന്‍ സന്ദര്‍ശിക്കുക (https://www.news18.com/netrasuraksha/). നേത്ര സുരക്ഷാ സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി News18.com പിന്തുടരുക, ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ തയ്യാറെടുക്കുക.

  റഫറന്‍സ്:
  Pradeepa R, Mohan V. Epidemiology of type 2 diabetes in India. Indian J Ophthalmol. 2021 Nov;69(11):2932-2938.  Gestational Diabetes. Available [online] at URL: https://www.mayoclinic.org/diseases-conditions/gestational-diabetes/symptoms-causes/syc-20355339. Accessed on August 3rd 2022.
  Gestational diabetes and Pregnancy. Available [online] at URL: https://www.cdc.gov/pregnancy/diabetes-gestational.html. Accessed on August 3rd 2022.
  Chandrasekaran PR, Madanagopalan VG, Narayanan R. Diabetic retinopathy in pregnancy - A review. Indian J Ophthalmol 2021;69:3015-25
  Diabetic Retinopathy. Available [online] at URL: https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy. Accessed on August 3rd 2022.
  Patient education: Care during pregnancy for patients with type 1 or 2 diabetes (Beyond the Basics). Available [online] at URL: https://www.uptodate.com/contents/care-during-pregnancy-for-patients-with-type-1-or-2-diabetes-beyond-the-basics. Accessed on August 3rd 2022.
  Mallika P, Tan A, S A, T A, Alwi SS, Intan G. Diabetic retinopathy and the effect of pregnancy. Malays Fam Physician. 2010 Apr 30;5(1):2-5.
  Published by:Naseeba TC
  First published: