കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
ഹെറോയിന്‍ അടക്കമുള്ള അതിമാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ മാറ്റിയാണ് ഔഷധഗുണം അംഗീകരിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി രോഗചികില്‍സക്ക് ഉപയോഗിക്കുന്ന കഞ്ചാവിന്റെ ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്നാവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.
ഹെറോയിന്‍ അടക്കമുള്ള അതിമാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ മാറ്റിയാണ് ഔഷധഗുണം അംഗീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ 52 രാജ്യങ്ങളില്‍ 27 എണ്ണവും കഞ്ചാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
കഞ്ചാവിനെ ഗുരുതര ലഹരിമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 1961ലെ തീരുമാനം ശാസ്‌ത്രീയ അടിത്തറയില്ലാത്തതും കൊളോണിയല്‍, വംശീയ മുന്‍വിധികളുടെ അടിസ്ഥാനത്തിലുമായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഡ്രഗ് പോളിസി കണ്‍സോര്‍ഷ്യം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്ന ഫോര്‍ദം പറയുന്നു. കഞ്ചാവ് ഔഷധാവശ്യത്തിനും ചികില്‍സാ ആവശ്യങ്ങളും സാംസ്‌കാരിക ആവശ്യങ്ങള്‍ക്കുമായി നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ജനസമൂഹങ്ങളുടെ അവകാശങ്ങളെയും പാരമ്പര്യങ്ങളെയും ഹനിക്കുന്നതായിരുന്നു 1961ലെ തീരുമാനം.
advertisement
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ഈ തീരുമാനം മൂലം രൂപീകരിച്ച നിയമങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ ക്രിമിനലുകളായി കണ്ട് ജയിലില്‍ അടക്കാന്‍ കാരണമായെന്നും അന്ന പറയുന്നു. നിലവില്‍ 50ഓളം ലോകരാജ്യങ്ങള്‍ കഞ്ചാവിനെ ചികില്‍സക്ക് ഉപയോഗിക്കുന്നുണ്ട്. കാനഡ, ഉറുഗ്വേ എന്നീ രാജ്യങ്ങളും അമേരിക്കയിലെ 15 സംസ്ഥാനങ്ങളും കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മെക്‌സിക്കോയും ലക്‌സംബര്‍ഗും ഉടന്‍ ഇത് അനുവദിക്കും.
advertisement
ഐക്യരാഷ്ട്ര സഭാ കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഔഷധങ്ങളുടെ നിയമപരമായ വിപണനത്തിന് വഴിയൊരുക്കുമെന്നും മരുന്നു പരിഷ്‌കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കാലഹരണപ്പെട്ട ലഹരിവിരുദ്ധ നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന് ബ്രിട്ടനിലെ ട്രാന്‍സ്‌ഫോം ഡ്രഗ് പോളിസി ഫൗണ്ടേഷന്‍ ഭാരവാഹിയായ സ്‌റ്റീവ് റോള്‍സ് പറഞ്ഞു.
പുതിയ തീരുമാനം ഒരു നാഴികക്കല്ലാണെന്ന് കനേഡിയന്‍ കഞ്ചാവ് ഉല്‍പന്ന നിര്‍മാണ കമ്പനിയായ കനോപ്പി ഗ്രോത്തിന്റെ വൈസ് പ്രസിഡന്റ് ഡെറിക്ക് പ്രതികരിച്ചത്. കൂടുതല്‍ രോഗികള്‍ക്ക് ചികില്‍സാ സാധ്യതകളൊരുക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
ബിസി 15ാം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ കഞ്ചാവ് ചികില്‍സക്കായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും പൗരാണിക ഈജിപ്‌റ്റിലും ഗ്രീസിലും കഞ്ചാവ് ഔഷധമായി ഉപയോഗിച്ചിരുന്നു. രാജ്യങ്ങളിലെ നിയമങ്ങളാണ് കഞ്ചാവ് സംബന്ധിച്ച ഇടപാടുകള്‍ക്ക് ബാധകമാവുക. എങ്കിലും ഐക്യരാഷ്ട്രസഭാ തീരുമാനം പല രാജ്യങ്ങളുടെയും നയങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കാറുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2020 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി