തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ

Last Updated:

സ്പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ സബീന സ്വർണ മെഡൽ സ്വന്തമാക്കിയത്

News18
News18
വയനാട്: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്റ്റർ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹർഡിൽസ് മത്സരത്തിൽ മുൻ കായിക താരമായ സിസ്റ്റർ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്‌പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചത്.
55 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റർ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റർ സബീന. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള സിസ്റ്റർ, കോളേജ് പഠന കാലത്ത് ഇന്റർവേഴ്‌സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അധ്യാപികയായ ശേഷം മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സിസ്റ്റർ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റർ ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് ഒരു മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സബീനയെ ഹർഡിൽസ് ട്രാക്കിൽ വീണ്ടുമെത്തിച്ചത്. ഈ ആഗ്രഹം സഫലമായതിനൊപ്പം സുവർണ്ണ നേട്ടവും സ്വന്തമാക്കിയാണ് സിസ്റ്റർ കളം വിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ
Next Article
advertisement
Love Horoscope Nov 11 | വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
വൈകാരികബന്ധം ശക്തമാക്കാൻ അവസരം ലഭിക്കും; പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം മിക്ക രാശിക്കാർക്കും പോസിറ്റീവാണ്

  • മേടം, ഇടവം, കന്നി, ധനു, കുംഭം രാശിക്കാർക്ക് പുതിയ തുടക്കങ്ങൾ

  • മീനം രാശിക്കാർക്ക് തെറ്റുകൾ ക്ഷമിക്കാനും രോഗശാന്തി

View All
advertisement