National Science Day | രാമൻ ഇഫക്ട്: ചരിത്ര കണ്ടുപിടുത്തത്തിന്റെ സ്മരണാർത്ഥം ദേശീയ ശാസ്ത്രദിനം

Last Updated:

1987 മുതല്‍ ' രാമന്‍ ഇഫക്ട്' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിച്ച് പോരുന്നു. 1928 ഫെബ്രുവരി 28നാണ് സി.വി രാമന്‍ 'രാമന്‍ ഇഫക്ട്' കണ്ടെത്തിയത്

എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായാണ് ആചരിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 'രാമന്‍ ഇഫക്ട്' കണ്ടുപിടിച്ചത്. ഈ കണ്ടെത്തലിന് 1930ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. ശാസ്ത്രവിഷയത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് അദ്ദേഹം.
ദേശീയ ശാസ്ത്രദിനത്തിന്റെ ചരിത്രം
എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്യൂണിക്കേഷന്‍ (NCSTC) നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. 1986ലാണ് ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനുമുന്നിലെത്തിയത്. തുടര്‍ന്ന് 1987 മുതല്‍ ' രാമന്‍ ഇഫക്ട്' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിച്ച് പോരുന്നു. 1928 ഫെബ്രുവരി 28നാണ് സി.വി രാമന്‍ 'രാമന്‍ ഇഫക്ട്' കണ്ടെത്തിയത്.
ദേശീയ ശാസ്ത്രദിനത്തിന്റെ പ്രാധാന്യം
നിത്യജീവിതത്തിലെ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും സമൂഹത്തിന്റെ ശാസ്ത്രവബോധം വളര്‍ത്താനുമാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിച്ച് പോരുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശാസ്ത്ര സംഘടനകള്‍ എന്നിവയെല്ലാം ഈ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ട്.
advertisement
ദേശീയ ശാസ്ത്രദിനം 2024ന്റെ തീം
വികസിത ഭാരതത്തിനായി തദ്ദേശീയ സാങ്കേതിക വിദ്യ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രധാന പ്രമേയം. കേന്ദ്രമന്ത്രി ഡി. ജിതേന്ദ്രസിംഗാണ് പ്രമേയം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയ്ക്ക് സഹായിക്കുന്ന തദ്ദേശീയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയെപ്പറ്റി അവബോധമുണ്ടാക്കുകയും ചെയ്യുകയെന്നതാണ് ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത്.
ആരായിരുന്നു സി വി രാമന്‍?
മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പ്രശസ്ത ശാസ്ത്രജ്ഞനാണ് ഡോ. സി വി രാമന്‍. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നതിനൊപ്പം നിരവധി ശാസ്ത്ര മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു.
advertisement
എന്താണ് 'രാമന്‍ ഇഫക്ട്'
പ്രകാശം ദ്രവ്യവുമായി ഇടപഴകുമ്പോള്‍ അതിന്റെ ഊര്‍ജാവസ്ഥക്ക് മാറ്റം സംഭവിക്കുന്ന ഒരു ഭൗതികശാസ്ത്ര പ്രതിഭാസമാണ് രാമന്‍ ഇഫക്ട്. അജ്ഞാത പദാര്‍ത്ഥങ്ങളെ തിരിച്ചറിയുന്നതിനും രാസപ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനും വസ്തുക്കളുടെ ഘടന പഠിക്കുന്നതിനും ഈ പ്രതിഭാസം ഉപയോഗിക്കുന്നു. ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പൊതു പ്രസംഗങ്ങള്‍, ശാസ്ത്ര സിനിമകള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, ശാസ്ത്ര വിഷയങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിപാടികള്‍ എന്നിവയെല്ലാം സംഘടിപ്പിക്കും.
നവംബര്‍ 10 നാണ് ലോക ശാസ്ത്രദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും അഭിവൃദ്ധിയ്ക്കും ശാസ്ത്രത്തിന്റെ (Science) പ്രാധാന്യം വ്യക്തമാക്കുന്ന ദിനമാണിത്. 1999ല്‍ ബുഡാപെസ്റ്റില്‍ നടന്ന ലോക ശാസ്ത്ര കോണ്‍ഫറന്‍സാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാന്‍ കാരണമായത്. ശാസ്ത്രം, അതിന്റെ പ്രയോഗം, അതുമൂലം സമൂഹത്തില്‍ പ്രതിഫലിക്കുന്ന പോസിറ്റിവിറ്റി എന്നിവയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ട കോണ്‍ഫറന്‍സായിരുന്നു അത്. പിന്നീട് 2001ല്‍ യുനെസ്‌കോയുടെ പ്രഖ്യാപനം മുതല്‍, ഈ ദിനത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. ഇത് ഫലപ്രദവും അനുകൂലവുമായ ഫലങ്ങള്‍ സൃഷ്ടിച്ചതോടെ 2002 നവംബര്‍ 10ന്, ലോകമെമ്പാടും ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
National Science Day | രാമൻ ഇഫക്ട്: ചരിത്ര കണ്ടുപിടുത്തത്തിന്റെ സ്മരണാർത്ഥം ദേശീയ ശാസ്ത്രദിനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement