കാസര്‍കോട്: പ്രായം ഒരു വയസും 10 മാസവുമാണെങ്കിലും, യൂട്യൂബ് തമ്പ് നെയിൽ കണ്ടാല്‍ ഏത് പാട്ടാണെന്ന് ഷാന്‍വിക മോള്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദവും അനുകരിക്കും. കാസര്‍കോട് (Kasargod) ചെര്‍ക്കള വി കെ പാറയിലെ ജയേഷ് ബിന്ദുജ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. കഴിവുകള്‍ പരിഗണിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും (India Book of Records) ഈ മിടുക്കി ഇടം നേടി.
വിജ്ഞാനത്തിന്റെ നിറകുടമാണ് ഷാന്‍വിക മോള്‍. തന്റെ വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ആരിലും വാത്സല്യമുണര്‍ത്തും. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതിലൂടെ ഷാന്‍വികയുടെ കുഞ്ഞു കഴിവുകള്‍ക്ക് ഇപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഷാന്‍വിക ഉച്ഛരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഇംഗ്ലീഷിലും, മലയാളത്തിലും ഒന്നു മുതല്‍ 10 വരെ എണ്ണുവാനും ഷാന്‍വികയ്ക്ക് സാധിക്കും. അഞ്ച് ജികെ ചോദ്യോത്തരങ്ങളും, ശരീരഭാഗങ്ങളുടെ പേരുകളും ഷാന്‍വികയ്ക്ക് മനപ്പാഠമാണ്.

ഷാൻവിക മോൾ
യൂട്യൂബ് തമ്പ്‌നയില്‍ കണ്ടാല്‍ തന്നെ അത് ഏത് പാട്ടാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദം അനുകരിക്കുവാനും മിടുക്കിയാണ്. ഈ കഴിവുകളെല്ലാം പരിഗണിച്ചാണ് ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ചത്. ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ചതിന്റെ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങള്‍. അച്ഛച്ചന്‍ കെ രാജേഷ്, അച്ഛമ്മ ഉഷ കുമാരി, വല്യച്ഛന്‍ ടി. കൃഷ്ണന്‍ നായര്‍, അമ്മൂമ്മ പദ്മിനി, മൂത്തമ്മ ഇന്ദു, അമ്മാവന്‍ കൃഷ്ണദാസ് ഇളയച്ഛന്‍മാരായ വിനീഷ്, ജനിഷ് എന്നിവര്‍ ഷാന്‍വികയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക.
ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി 300 രൂപ വാങ്ങാൻ മറന്നു; വിവരമറിയിച്ച് 43-ാം മിനിട്ടിൽ പണം യാത്രക്കാരിയ്ക്ക് KSRTC കൈമാറി
ബസിൽനിന്ന് ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി പണം വാങ്ങാതെ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് കെഎസ്ആർടിസി (KSRTC). 43-ാം മിനിട്ടിൽ യാത്രക്കാരിയുടെ സുഹൃത്തിന്‍റെ ബാങ്ക് അക്കൌണ്ടിൽ (Bank Account) ബാക്കിയായി നൽകേണ്ട 300 രൂപയാണ് കെഎസ്ആർടിസി അധികൃതർ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത തൃശൂർ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാർഥിനിയ്ക്കാണ് കെഎസ്ആർടിയിയിൽ നിന്ന് വേറിട്ട അനുഭവമുണ്ടായത്. സോഷ്യൽമീഡിയയിലെ കെഎസ്ആർടിസി ഫാൻ ഗ്രൂപ്പ് അംഗങ്ങൾ കൂടി കൈകോർത്തതോടെയാണ് ബാക്കി വാങ്ങാൻ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാൻ സാധിച്ചത്.
Also Read-
Fact Check | നാല് വർഷം മുമ്പ് തമ്പാനൂരിൽ ഭിക്ഷക്കാരിയായി അലഞ്ഞുതിരിഞ്ഞ പൂർവ്വാധ്യാപികയെ കണ്ടെത്തിയത് ദിവ്യ എസ് അയ്യരോ?
കൊല്ലം എസ്. എൻ കോളേജിലെ ഗവേഷക വിദ്യാർഥിനിയാണ് ടി. ജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയിൽനിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാൻ ലസിത കെ എസ് ആർ ടി സി ബസിൽ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടർക്ക് നൽകിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടർ ലസിതയ്ക്ക് നൽകി. ബാക്കിയുള്ള 300 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞ് ടിക്കറ്റിൽ എഴുതി നൽകി. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ലസിത, പിന്നീട് ഉണർന്നത് കൊല്ലം കോളേജ് ജങ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്. ഇറങ്ങാനുള്ള തിടുക്കത്തിൽ ബാക്കി പണം വാങ്ങാൻ മറന്നുപോയി. കോളേജിൽ എത്തിയപ്പോഴാണ് ടിക്കറ്റിന്‍റെ ബാക്കി പണം വാങ്ങിയില്ലെന്ന കാര്യം ഓർത്തത്.
ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്‍റെ ഫോട്ടോയും അയച്ചുനൽകി. ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്‍റെ ഫോട്ടോ സഹിതം, കെ എസ് ആർ ടി സി പ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനൽകി. അവിടെയുണ്ടായിരുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം ലസിതയുടെ സുഹൃത്തിന്‍റെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും നൽകി. തൊട്ടടുത്ത് മിനിട്ടിൽ തന്നെ ലസിതയ്ക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്‍റെ അക്കൌണ്ടിലെത്തി. ഈ പണം ഉടൻ തന്നെ ഗൂഗിൾ പേ വഴി ലസിതയ്ക്ക് കൈമാറുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.