Delhi to Mumbai | പത്തുലക്ഷത്തോളം രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ്; വളർത്തുമൃഗങ്ങളെ ഉടമകൾക്കടുത്തെത്തിക്കാന്‍

Last Updated:

ഷിഷ് സു ഇനത്തിൽപ്പെട്ട രണ്ട് നായകളും ഒരു ഗോൾഡൻ റിട്രീവറും ഒരു ലേഡി ഫെസന്‍റ് ബേര്‍ഡുമാണ് ലക്ഷക്കണക്കിന് രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ് യാത്രയ്ക്ക് ഒരുങ്ങിയിരിക്കുന്നത്.

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പല ആളുകളും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് കഴിയേണ്ട അവസ്ഥയാണ് പലർക്കും. മനുഷ്യർക്ക് പുറമെ അവർ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളും പക്ഷികളും അവരുടെ ഉടമസ്ഥരെ പിരിഞ്ഞു കഴിയുന്നുണ്ട്. യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇവയിൽ പലതിനും തങ്ങളുടെ ഉടമസ്ഥരുടെ അടുത്തെത്താന്‍ ആയിട്ടില്ല. സ്വന്തം മക്കളെപ്പോലെ വളർത്തു മൃഗങ്ങളെ ഓമനിക്കുന്നവർക്കും ഇത് സങ്കടകരമായ പിരിഞ്ഞിരിക്കലാണ്.
എന്നാൽ ഇത്തരത്തിൽ രണ്ടിടങ്ങളിലായി അകപ്പെട്ട് പോയ വളർത്തുമൃഗങ്ങളെയും അതിന്‍റെ ഉടമസ്ഥരെയും ഒന്നിപ്പിക്കുന്നതിനായി അധികം വൈകാതെ തന്നെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനം ഡൽഹിയില്‍ നിന്ന് മുംബൈയിലേക്ക് പറക്കും. യുവ സംരഭകയും സൈബർ സെക്യൂരിറ്റി ഗവേഷകയുമായ ദീപിക സിംഗാണ് ഇത്തരം ഒരു ആശയത്തിന് പിന്നിൽ. തന്‍റെ ചില ബന്ധുക്കളെ നാട്ടിലെത്തിക്കാൻ സ്വകാര്യ ജെറ്റിനായി ശ്രമിക്കുന്നതിനിടെയാണ് വളര്‍ത്തു മൃഗങ്ങൾക്കായി മാത്രമൊരു ജെറ്റ് എന്ന ആശയം മനസിലെത്തുന്നത്.
ബന്ധുക്കളിൽ ചിലർ അവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയിൽ വളർത്തുമൃഗങ്ങളെയും കൂട്ടിയപ്പോൾ മറ്റൊരു കൂട്ടർ എതിർപ്പറിയിച്ചു. ഇതോടെയാണ് ഇവയ്ക്കായി മാത്രം പ്രത്യേക ജെറ്റ് ചാർട്ട് ചെയ്യാൻ തീരുമാനിച്ചതെന്നാണ് 25കാരിയായ ദീപിക പറയുന്നത്. അസേർഷൻ ഏവിയേഷൻ എന്ന സ്വകാര്യ സ്ഥാപനം വഴി ആറു സീറ്റുള്ള ഒരു ജെറ്റുവിമാനം ഇതിനായി തയ്യാറാക്കുകയും ചെയ്തു. ഒരു വളർത്തുമൃഗത്തിന് 1.60ലക്ഷം രൂപ ചിലവിൽ 9.06 ലക്ഷം രൂപയാണ് ഇതിന് ചിലവ്.
advertisement
You may also like:വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ് 19; അതീവ ജാഗ്രത [NEWS]Covid 19 | അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ; കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു [NEWS] 'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]
ചാർട്ടേട് ജെറ്റിൽ വളർത്തു മൃഗങ്ങളെ എത്തിക്കാൻ നാല് പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഷിഷ് സു ഇനത്തിൽപ്പെട്ട രണ്ട് നായകളും ഒരു ഗോൾഡൻ റിട്രീവറും ഒരു ലേഡി ഫെസന്‍റ് ബേര്‍ഡുമാണ് ലക്ഷക്കണക്കിന് രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ് യാത്രയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. രണ്ട് യാത്രികരെ കൂടി കിട്ടിയില്ലെങ്കിൽ യാത്രാ ചിലവ് ഇനിയും കൂടിയേക്കുമെന്നും ദീപിക പറയുന്നു.
advertisement
കോവിഡ് 19 മുൻകരുതലുകൾ സ്വീകരിച്ചാകും വളർത്തുമൃഗങ്ങളെയെത്തിക്കുക എന്നാണ് ഏവിയേഷൻ കമ്പനി ഉടമ രാഹുൽ മുച്ചൽ അറിയിച്ചിരിക്കുന്നത്. ബോർഡിംഗ് ചെയ്യുന്നതിന് മുമ്പായി മൃഗങ്ങളെ സ്ക്രീനിംഗ് നടത്തും ശരീര ഊഷ്മാവും പരിശോധിക്കും.. കൂടുകളിലിട്ട് മാത്രമെ യാത്ര സാധ്യമാക്കു എന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Delhi to Mumbai | പത്തുലക്ഷത്തോളം രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ്; വളർത്തുമൃഗങ്ങളെ ഉടമകൾക്കടുത്തെത്തിക്കാന്‍
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement