advertisement

വെയിലിന്റെ ചൂടേൽക്കണ്ട; ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

Last Updated:

പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്

ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനം സമർപിപ്പിച്ചു. കെ.പി.എം. പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ശീതീകരണ സംവിധാനം നിലവിൽ വരും.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ സ്പോൺസർ ശേഖരൻ (എം.ഡി, കെ.പി.എം. പ്രോസസ്സിംഗ് മിൽ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായി. സമർപ്പണ ചടങ്ങിന് ശേഷം പദ്ധതി സ്പോൺസറെയും എഞ്ചിനീയേഴ്സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അവർക്ക് ഉപഹാരങ്ങൾ നൽകി.
advertisement
Summary: A facility has been installed in the Guruvayur Srikrishna temple to help devotees beat scorching head while offering prayers at the sanctum sanctorum. The new arrangement is put in place through an offering 
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
വെയിലിന്റെ ചൂടേൽക്കണ്ട; ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം
Next Article
advertisement
പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി 'സേവാ തീർത്ഥിൽ'; സൗത്ത് ബ്ലോക്കിലെ 80 വർഷത്തെ വിലാസം മാറുന്നു
പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി 'സേവാ തീർത്ഥിൽ'; സൗത്ത് ബ്ലോക്കിലെ 80 വർഷത്തെ വിലാസം മാറുന്നു
  • ഏഴ് പതിറ്റാണ്ട് സൗത്ത് ബ്ലോക്കിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് 'സേവാ തീർത്ഥി'ലേക്ക് മാറുന്നു

  • സേവാ തീർത്ഥി സമുച്ചയത്തിൽ PMO, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രവർത്തിക്കും

  • അത്യാധുനിക സുരക്ഷ, ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ, ഇന്ത്യാ ഹൗസ് എന്നിവ പുതിയ സമുച്ചയത്തിന്റെ പ്രത്യേകതയാണ്

View All
advertisement