advertisement

അബുദാബി ബാപ്സ് ഹിന്ദു മന്ദിറിൽ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹവും; നിർമിച്ചത് പരുമലയിൽ

Last Updated:

യുഎഇയിലെ 7 എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണ് അബുദാബി ബിഎപിഎസ് ക്ഷേത്രത്തിലുള്ളത്. ഓരോ ഗോപുരത്തിലും ഓരോ പ്രതിഷ്ഠയാണ്. അതിലൊന്നാണ് ഈ അയ്യപ്പ വിഗ്രഹം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭക്തർക്ക് സമർപ്പിക്കുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിറിൽ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹവും പ്രതിഷ്ഠ. ക്ഷേത്രത്തിലെ ഏഴു പ്രതിഷ്ഠകളിൽ ഒന്നായ ഈ അയ്യപ്പ വിഗ്രഹം നിർമിച്ചതാകട്ടെ പരുമലയിലും. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമായിരിക്കും ഇത്. പീഠം ഉൾപ്പെടെ വിഗ്രഹത്തിനു നാലടിയോളം ഉയരമുണ്ട്. 3 അടി ഉയരത്തിലാണ് പതിനെട്ടു പടികളുടെ ചെറിയ മാതൃക പണിതിരിക്കുന്നത്. ഇതിന്റെ വശങ്ങളിൽ ശബരിമലയിലെന്ന പോലെ ആനയുടെയും കടുവയുടെയും രൂപങ്ങളുമുണ്ട്.
പതിനെട്ട് പടികളുടെ മാതൃകയില്‍ ഭക്തർക്ക് ചവിട്ടാൻ കഴിയില്ല. എന്നാല്‍, തൊട്ടുതൊഴുകയും പടിപൂജ നടത്തുകയും ചെയ്യാം. യുഎഇയിലെ 7 എമിറേറ്റ്സുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണ് അബുദാബി ബിഎപിഎസ് ക്ഷേത്രത്തിലുള്ളത്. ഓരോ ഗോപുരത്തിലും ഓരോ പ്രതിഷ്ഠയാണ്. അതിലൊന്നാണ് ഈ അയ്യപ്പ വിഗ്രഹം.
പരുമല കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് വിഗ്രഹം നിർമിച്ചത്. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്. ചന്ദ്രൻ, രഘു, രാജപ്പൻ, രാധാകൃഷ്ണൻ, ജഗദീഷ്, ജഗന്നാഥൻ തുടങ്ങിയവരും വിഗ്രഹ നിർമാണത്തിൽ പങ്കെടുത്തു.
advertisement
ശബരിമലയ്ക്കു പുറമെ ഏറ്റുമാനൂരിലെയും പാറമേക്കാവിലെയും സ്വർണക്കൊടിമരങ്ങൾ, ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ടായിരത്തോളം ലിറ്റർ പായസം തയാറാക്കാവുന്ന 2 ടൺ വീതം ഭാരമുള്ള വാർപ്പുകൾ, യുഎസിലെ ടാമ്പ അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിൽ അലങ്കാരങ്ങൾ, കൊടിമരം, ബലിക്കല്ല് എന്നിവയിലെ അലങ്കാരങ്ങൾ തുടങ്ങിയവയും ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് നിർമിച്ചത്. ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ എന്നിവിടങ്ങളിലെ കൊടിമരങ്ങളും ഇവർ നിർമിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Religion/
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിൽ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹവും; നിർമിച്ചത് പരുമലയിൽ
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement